മനാമ (ബഹ്‌റൈന്‍): സംസ്കൃതി ബഹ്‌റൈന്റെ ഈവർഷത്തെ വാർഷിക പൊതുയോഗം ഓൺലൈൻ മാധ്യമത്തിലൂടെ നടന്നു. രണ്ടു ഘട്ടങ്ങളിലായി നടന്ന പൊതുയോഗത്തിൽ ആദ്യഘത്തിൽ കേരളത്തിൽ നിന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് പങ്കെടുത്തു. സംസ്കൃതി പ്രവർത്തകരെ അഭിസംബോധന ചെയ്ത അദ്ദേഹം സംഘടനയുടെ മുന്പോട്ടുള്ള പ്രവർത്തനങ്ങള്‍ക്ക് മാർഗനിർദേശങ്ങൾ നൽകി.
രണ്ടാം ഘട്ടത്തിൽ ദൽഹിയിൽനിന്നും ബിജെപി എംപി മീനാക്ഷി ലേഖി പങ്കെടുത്ത് പ്രവർത്തകരെ അഭിസംബോധനചെയ്ത് സംസാരിച്ചു. കൊറോണവൈറസ് പ്രധിരോധ പ്രവർത്തനങ്ങൾ ഉൾപ്പടെ ഭാരതത്തിലെ വിവിധ വിഷയങ്ങൾ പ്രവർത്തകരുമായി പങ്കുവെച്ചു. തുടര്‍ന്ന് നടന്ന ചോദ്യോത്തര വേളയിൽ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് വിശദമായ മറുപടികൾ നൽകിയാണ് യോഗം അവസാനിച്ചത്.
2020-2021 ഒരുവർഷകാലയളവിലെ പുതിയ ഭരണസമിതിയെ യോഗത്തിൽ തെരഞ്ഞെടുത്തു. പ്രവീൺ നായർ (പ്രസിഡന്റ്) , അജികുമാർ ബാലഭദ്രൻ(വൈസ് പ്രസിഡന്റ്), പങ്കജ് മാലിക് (ജനറൽ സെക്രട്ടറി), ലിജേഷ്, മുരുഗൻ (ജോയിന്റ് സെക്രട്ടറിമാര്‍) സുധീർ തെക്കേടത്ത്, (ട്രഷറർ), റിതിൻരാജ്( മെമ്പർഷിപ് സെക്രട്ടറി) ഗണേഷ് പി.കെ. (എക്സിക്യൂട്ടീവ് മെമ്പർ), സന്തോഷ് നാരായണൻ( സമ്പർക് സൂത്ര), സുരേഷ് ബാബു ( സഹ സമ്പർക് സൂത്ര) എന്നിവരാണ് പുതിയ ഭാരവാഹികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: