വാഷിങ്ടണ്‍ : ലോകത്ത് കൊറോണ വൈറസ് പടര്‍ന്ന് പിടിക്കാനുള്ള മുഖ്യ കാരണം ചൈന. കൊറോണ വൈറസ് വുഹാനില്‍ വ്യാപിക്കാന്‍ തുടങ്ങിയപ്പോള്‍ പ്രദേശത്തു നിന്ന് അഞ്ചുലക്ഷം ആളുകളാണ് വുഹാനില്‍ നിന്നും വിവിധ രാജ്യങ്ങളിലേക്ക് പോയത്. ഇതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും ചൈനയ്ക്ക് ഒരിക്കലും ഒഴിഞ്ഞുമാറാന്‍ സാധിക്കില്ലെന്ന് രൂക്ഷ വിമര്‍ശനവുമായി മനുഷ്യാവകാശ സംഘടനകള്‍.
അന്താരാഷ്ട്ര സമൂഹം ഇപ്പോഴും തള്ളിപ്പറഞ്ഞിട്ടില്ല. അവര്‍ ഇപ്പോഴും ചൈനയെ അന്ധമായി വിശ്വസിച്ചിരിക്കുകയാണ്. 2019 ആഗസ്റ്റില്‍ തന്നെ ആരംഭിച്ച വൈറസ് ബാധ രൂക്ഷമായിട്ടും അന്താരാഷ്ട്ര അതിര്‍ത്തി അടയ്ക്കാന്‍ ചൈന മനഃപ്പൂര്‍വ്വം കൂട്ടാക്കിയില്ല. ഇതാണ് ലോകരാഷ്ട്രങ്ങളെ പ്രതിസന്ധിയിലാക്കിയ കൊറോണ മഹാമാരി വ്യാപകമാകാനുള്ള കാരണം. വുഹാനില്‍ നിന്നുള്ളവര്‍ വിവിധ രാഷ്ട്രങ്ങളിലേക്ക് ജനുവരി ആദ്യം പുറപ്പെട്ടിരുന്നു. ഇതാണ് രാഗബാധ ഇത്രയും വ്യാപകമാകാനുള്ള പ്രധാന കാരണം.
കൊറോണയെ ചൈനീസ് വൈറസ് എന്ന് അമേരിക്കന്‍ പ്രസിഡന്റ് വിളിച്ചതില്‍ ഒരു അപാകതയുമില്ല. കാരണം അത് ചൈനയുടെ സൃഷ്ടിയാണ്. ആ രാജ്യത്ത് അടക്കി നിര്‍ത്താമായിരുന്ന വൈറസിനെ തുറന്നുവിട്ടതും അവരാണെന്നും മനുഷ്യാാവകാശ പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തി.
അതേസമയം വൈറസ് ബാധ ലോകമെമ്പാടും പടര്‍ന്ന് വ്യാപകമാകാതെ ബീജിങ്ങില്‍ തന്നെ നിര്‍ത്താന്‍ ചൈനയ്ക്ക് സാധിക്കുമായിരുന്നെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നാല് ദശലക്ഷം ആളുകള്‍ക്കാണ് യുഎസില്‍ കൊറോണ രോഗബാധയുണ്ടായിരിക്കുന്നത്. മാസങ്ങള്‍ക്ക് ശേഷം ഇപ്പോഴും രോഗബാധ ആഗോള തലത്തില്‍ വന്‍ പ്രതിസന്ധിയാണ് ഉയര്‍ത്തുന്നത്. കൊറോണ വൈറസ് ഏറ്റവും കൂടുതല്‍ പ്രതിസന്ധിയിലാക്കിയ രാജ്യങ്ങളില്‍ ഒന്നാണ് യുഎസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: