തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി പ്രക്ഷോഭങ്ങള്‍ ശക്തമാക്കിയതോടെ ട്വിറ്ററിലും കത്തിപ്പടര്‍ന്ന് പ്രതിഷേധം. മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ടുള്ള ട്വീറ്റുകള്‍ ഇന്നു രാവിലെ മുതല്‍ ട്വിറ്ററില്‍ ട്രെന്‍ഡിങ്ങാണ് #ResignKeralaCM എന്ന ഹാഷ്ടാഗ് ക്യാമ്പയിന്‍ ട്വിറ്റര്‍ ഇന്ത്യയിലെ പൊളിറ്റില്‍ ട്രെന്‍ഡിങ്ങില്‍ രണ്ടാം സ്ഥാനത്തും കേരളത്തില്‍ ഒന്നാം സ്ഥാനത്തുമാണുള്ളത്. കഴിഞ്ഞ രണ്ടു മണിക്കൂറിനിടെ 9,208 ട്വീറ്റുകളാണ് ഈ ഹാഷ്ടാഗില്‍ ഉണ്ടായിരിക്കുന്നത്.
ബിജെപി. സംസ്ഥാന വ്യാപകമായി ഇന്ന് കരിദിനമാചരിച്ചിരുന്നു. ഇതിന്റെ ഭാഗമായി വീടുകളില്‍ പ്രതിഷേധ ജ്വാല തെളിയിക്കുകയും മുഖ്യമന്ത്രിയുടെ കോലം കത്തിക്കുകയും ചെയ്തിരുന്നു.
സ്വര്‍ണക്കള്ളക്കടത്തിന് മുഖ്യമന്ത്രിയുടെ ഓഫീസ് ഒത്താശ ചെയ്തതിന്റെ കൂടുതല്‍ വിവരങ്ങള്‍ ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. അന്വേഷണം മുഖ്യമന്ത്രിയിലേക്കും അദ്ദേഹത്തിന്റെ വിശ്വസ്ഥരിലേക്കും നീളുന്ന സാഹചര്യമാണുള്ളത്. എന്നിട്ടും സ്ഥാനത്തു നിന്ന് മാറിനിന്ന് അന്വേഷണത്തെ നേരിടാനുള്ള മര്യാദ പിണറായി കാണിക്കാത്തത് കേരളജനതയ്‌ക്കാകെ നാണക്കേടാണെന്ന് ബിജെപി അധ്യക്ഷന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാണ് സോഷ്യല്‍ മീഡിയയിലൂം തെരുവിലും മുഖ്യമന്ത്രിക്കെത്തിരെ പ്രതിഷേധങ്ങള്‍ ശക്തമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: