പത്തനാപുരം: കടയ്ക്കാമണ്ണിലെ നിര്‍ധന കുടുംബത്തിന് സേവാഭാരതിയുടെ കൈത്താങ്ങ്. അംബേദ്ക്കര്‍ ഗ്രാമത്തിലെ താമസക്കാരായ രഘുവിന്റെ കുടുംബത്തിനാണ് സേവാഭാരതിയുടെ കരുതലെത്തിയത്. രണ്ടു കാലുകളും തളര്‍ന്ന് ഇരുപതുവര്‍ഷമായി കിടപ്പിലാണ് രഘുവിന്റെ ഭാര്യ ലക്ഷ്മി. കൂടാതെ മകന് രഞ്ജുവും അപകടത്തില്‍പെട്ട് ഏറെനാളായി ചികിത്സയിലാണ്.
കുടുംബത്തിന് ചികിത്സാ ധനസഹായവും ഒരു മാസത്തേക്ക് ആവശ്യമായ ഭക്ഷ്യധാന്യ കിറ്റുകളും നല്‍കിയതിന് പുറമെ സ്വയം തൊഴിലിനായി കുടുംബത്തിന്റെ ആവശ്യപ്രകാരം മകള്‍ രേഷ്മയ്ക്ക് തയ്യല്‍ മെഷീനും വാങ്ങി നല്കി.
കൂടാതെ പാതിരിക്കല്‍ ഗ്രാമത്തിലെ നിര്‍ധനരായ രണ്ട് കുടുംബങ്ങള്‍ക്ക് ചികിത്സാ ധനസഹായവും നല്കി. ആര്‍എസ്എസ് താലൂക്ക് സേവാപ്രമുഖ് റ്റി. ജയപ്രകാശ്, സേവാഭാരതി താലൂക്ക് പ്രസിഡന്റ് സന്തോഷ് കുമാര്‍, ജോയിന്റ് സെക്രട്ടറി രജനീഷ് ചേകം, അനി കാര്ത്തികേയന്, രാജന്‍പിളള, രാധാകൃഷ്ണന്, പ്രവീണ്‍ പ്രഭാകരന്, ഷാജി കുണ്ടയം തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: