ന്യൂദല്‍ഹി: മഹാമാരിക്കെതിരായ പോരാട്ടത്തില്‍ പ്രതീക്ഷ നല്കി രാജ്യ തലസ്ഥാനത്തു നിന്നുള്ള കണക്കുകള്‍. കഴിഞ്ഞമാസത്തെ കണക്കുകളില്‍ രാജ്യത്തെ ഏറ്റവും കൂടുതല്‍ രോഗബാധിതരെ സംഭാവന ചെയ്തിരുന്ന സംസ്ഥാനങ്ങളില്‍ ഒന്നായിരുന്നു ദല്‍ഹി. എന്നാല്‍ ഇന്ന് രോഗമുക്തിയുടെ കാര്യത്തില്‍ സംസ്ഥാനം വളരെ മുന്നിലാണ്. സംസ്ഥാനത്തെ പ്രതിദിന കോറോണ ബാധിരേക്കാള് രോഗമുക്തരാണ് കൂടുതല്‍.
ദല്‍ഹിയില്‍ രോഗനിരക്ക് ഉയര്‍ന്നുവന്ന ഘട്ടത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ ആവശ്യപ്രകാരം കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ നേതൃത്വം കേന്ദ്രം നേരിട്ട് ഏറ്റെടുത്തിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആശുപത്രികളില്‍ എത്തുകയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്തു. ശേഷം കൂടുതല്‍ ചികിത്സാ കേന്ദ്രങ്ങളും ആരോഗ്യ സംവിധാനങ്ങളും രാജ്യ തലസ്ഥാനത്ത് കേന്ദ്രം വിന്യസിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ദൈനംദിന റിപ്പോര്‍ട്ടുകള്‍ അമിത് ഷാ നേരിട്ട് വിലയിരുത്തുകയും ചെയ്തിരുന്നു. ആഭ്യന്തര മന്ത്രിയുടെ നേതൃത്വം ഫലപ്രദമായിരുന്നുവെന്ന് വ്യക്തമാക്കുകയാണ് പുറത്തുവരുന്ന പുതിയ കണക്കുകള്‍.
പ്രതിദിനം രണ്ടായിരത്തിലധികമായിരുന്നു ദല്‍ഹിയിലെ കൊറോണ ബാധിതരുടെ എണ്ണം. രോഗമുക്തി നിരക്ക് വളരെ കുറവും. എന്നാല്‍ കേന്ദ്രം നിയന്ത്രണങ്ങള്‍ ഏറ്റെടുത്ത് ദിവസങ്ങള്‍ക്കുശേഷം രോഗമുക്തി നിരക്ക് 83 ശതമാനമായി ഉയരുകയും, മരണ നിരക്ക് 2.95 ശതമാനമായി താഴുകയും ചെയ്തു. ഇന്നത്തെ കണക്കു പരിശോധിച്ചാല്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,211 വൈറസ് ബാധ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ 1860 പേര് രോഗമുക്തരാകുകയും ചെയ്തു.
ഡല്‍ഹിയില്‍ പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ കുറവാണ് സംഭവിച്ചിരിക്കുന്നതെന്ന് എയിംസ് ഡയറക്ടര്‍ പ്രൊഫ.രണ്‍ദീപ് ഗുലേറിയ വ്യക്തമാക്കി. കൊറോണ വാക്സിന് നിര്‍മാണത്തിലെ പുരോഗമനങ്ങള്‍ വ്യക്തമാക്കാന്‍ വിളിച്ച പത്ര സമ്മേളനത്തിലാണ് രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ദല്‍ഹി മുന്നേറുകയാണെന്ന് അദേഹം പരാമര്‍ശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: