പാലക്കാട്: സമൂഹവ്യാപന സാധ്യതയുള്ളതിനാല്‍ പട്ടാമ്പി താലൂക്കിലും നെല്ലായ ഗ്രാമപഞ്ചായത്തിലും ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. പട്ടാമ്പിയിലെ കൊറോണ വ്യാപനം ക്ലസ്റ്ററായി മാറിയ സാഹചര്യത്തിലാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. പട്ടാമ്പി മത്സ്യ മാര്‍ക്കറ്റിലെ ഒരു തൊഴിലാളിക്ക് ഉറവിട മറിയാതെ കൊറോണ സ്ഥിരീകരിക്കുകയും തുടര്‍ന്ന് 67 പേര്‍ക്ക് രോഗബാധയുണ്ടാവുകയും ചെയ്ത സാഹചര്യത്തിലാണിത്. ഭയാനക സാഹചര്യമാണ് അവിടെയുള്ളതെന്ന് മന്ത്രി എ.കെ. ബാലന് പറഞ്ഞു.
ചാലിശ്ശേരി, തിരുവേഗപ്പുറ, കപ്പൂര്‍, പട്ടിത്തറ, തിരുമിറ്റക്കോട്, ആനക്കര, പരതൂര്‍, മുതുതല, വല്ലപ്പുഴ, ഓങ്ങല്ലൂര്‍, കൊപ്പം, കുലുക്കല്ലൂര്‍, നാഗലശ്ശേരി ,തൃത്താല, വിളയൂര്‍, ഓങ്ങല്ലൂര്‍, നെല്ലായ എന്നീ 16 പഞ്ചായത്തുകളിലും പട്ടാമ്പി നഗരസഭയിലുമാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് മുതല്‍ ലോക്ഡൗണ്‍ നിലവില്‍ വരും.
മത്സ്യമാര്‍ക്കറ്റുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരിലേക്ക് രോഗം പടരാതിരിക്കാന്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. പോലീസ്, ഫയര്‍ഫോഴ്സ്, ആശുപത്രി, അവശ്യസേവനങ്ങള്‍ എന്നിവ മാത്രമേ അനുവദിക്കൂ. പൊതുഗതാഗതം ഉണ്ടാവില്ല. മറ്റുസ്ഥലങ്ങളില്‍ നിന്ന് താലൂക്കിലേക്കും പുറത്തേക്കും ഉള്ള യാത്ര അനുവദിക്കില്ല.
ക്ലസ്റ്റര്‍ രൂപപ്പെട്ട സ്ഥലങ്ങളില്‍ സൂപ്പര്‍ സ്പ്രെഡോ, സമൂഹ വ്യാപനത്തിലേക്കോ പോകാന്‍ സാധ്യതയുണ്ട്. വരും ദിവസങ്ങളിലും റാപ്പിഡ് ടെസ്റ്റ് നടത്തും. ഇതിന്റെ അടിസ്ഥാനത്തിലും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും. തൊട്ടടുത്തുള്ള പ്രദേശങ്ങളിലും ഇത്തരത്തിലുള്ള പ്രശ്നമുണ്ടെങ്കില്‍ അവിടെയും ലോക്ഡൗണ്‍ പ്രഖ്യാപിക്കും.
പട്ടാമ്പി മേഖലയിലെ 28 തീവ്രബാധിത മേഖലകളിലുമുള്‍പ്പെടെ 47 കേന്ദ്രങ്ങളാണ് മുന്‍ഗണനാടിസ്ഥാനത്തില്‍ പരിശോധനക്ക് വിധേയമാക്കുക. മീന്‍ മാര്‍ക്കറ്റുകള്‍, പച്ചക്കറി വ്യാപാര കേന്ദ്രങ്ങള്‍, പട്ടികജാതി, പട്ടികവര്‍ഗ കോളനികള്‍, ഊരുകള്‍, ബസ് സ്റ്റാന്റുകള്‍, അതിര്‍ത്തി പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചും വരും ദിവസങ്ങളില്‍ പരിശോധനകള്‍ നടത്തും. ചെറിയ ലക്ഷണമുള്ളവര്‍ പോലും അധികൃതരെ ഉടന്‍ വിവരം അറിയിക്കേണ്ടതാണ്.
സമൂഹ വ്യാപനം ഉണ്ടായാല്‍ പാലക്കാട് മെഡിക്കല്‍ കോളേജ്, പുതുശ്ശേരി കിന്‍ഫ്ര, പെരിങ്ങോട്ടുകുറിശ്ശി എംആര്‍എസ് എന്നീ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് കേന്ദ്രങ്ങള്‍ക്ക് പുറമേ പട്ടാമ്പി മേഖലയിലുള്ള 47 കേന്ദ്രങ്ങളിലും ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് കേന്ദ്രങ്ങള്‍ ഒരുക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: