കോഴിക്കോട്: മീഞ്ചന്ത ശ്രീരാമകൃഷ്ണ സേവാശ്രമം മഠാധിപതിയായി സ്വാമി നരസിംഹാനന്ദ ചുമതലയേറ്റു. സ്വാമി വീതസംഗാനന്ദ പാല ശ്രീരാമകൃഷ്ണ സേവാശ്രമത്തിലേക്ക് മാറി. രാമകൃഷ്ണ മഠത്തിലെയും രാമകൃഷ്ണ മിഷനിലെയും സംന്യാസിയായ സ്വാമി നരസിംഹാനന്ദ 1896ല്‍ സ്വാമി വിവേകാനന്ദന് ആരംഭിച്ച പ്രബുദ്ധഭാരതത്തിന്റെ പത്രാധിപരായിരുന്നു.
കൊല്‍ക്കത്തയിലെ ജാദവ്പൂര്‍ സര്‍വകലാ ശാലയിലെ സോഷ്യോളജി വിഭാഗത്തിലെ വിസിറ്റിംഗ് ഫാക്കല്‍റ്റിയാണ് അദ്ദേഹം. തത്ത്വചിന്ത, മതപഠനം, വേദാന്തം, രാമകൃഷ്ണ-വിവേകാനന്ദ പഠനം എന്നീ മേഖലകളില്‍ പണ്ഡിതനായ അദ്ദേഹം വിവേകാനന്ദ റീഡര്‍ എന്ന ഗ്രന്ഥം എഡിറ്റ് ചെയ്തിട്ടുണ്ട്. സംസ്കൃതം, ഇംഗ്ലീഷ്, ഹിന്ദി, ബംഗാളി, തമിഴ്, മലയാളം ഭാഷകളില്‍ ലേഖനങ്ങള്‍ എഴുതുന്നു. പാലക്കാട് സ്വദേശിയായ സ്വാമി ചെന്നൈ, കാലടി, ബേലൂര്‍, മഥുര, കൊല്‍ക്കൊത്ത എന്നീ ആശ്രമങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: