പത്തനാപുരം: വിളക്കുടി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രി കോവിഡ് ചികിത്സാകേന്ദ്രമായി പ്രവര്‍ത്തനമാരംഭിച്ചു. എണ്‍പതോളം രോഗികള്‍ക്ക് ചികിത്സാ നല്‍കാനാവശ്യമായ സൗകര്യമാണ് ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഒരാഴ്ച മുമ്പുവരെ വിളക്കുടി പഞ്ചായത്തിലെ ക്വാറന്റൈന് കേന്ദ്രമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു ഇവിടം. നാല് ഡോക്ടര്‍മാരടക്കം പതിമൂന്ന് ആരോഗ്യപ്രവര്‍ത്തകരെയും നിയമിച്ചു.
രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാതെ കോവിഡ് സ്ഥിരീകരിച്ചവര്‍ക്കാണ് ഇവിടെ ചികിത്സ നല്‍കുന്നത്. രോഗം സങ്കീര്ണമായവരെ പാരിപ്പളളിയിലേക്ക് മാറ്റും. കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എ കോവിഡ് ചികിത്സാകേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
വിളക്കുടി പഞ്ചായത്ത് പ്രസിഡന്റ് എം. അജിമോഹന്‍ അധ്യക്ഷത വഹിച്ചു. ആര്‍ഡിഒ ശശികുമാര്‍, പത്തനാപുരം തഹസില്‍ദാര്‍ നസിയ, മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. ഹനീസ്, ഡോ. ലക്ഷ്മി, കുന്നിക്കോട് സിഐ മുബാറക്, വിവിധ രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളായ മുഹമ്മദ് അസ്ലം, എം. നൗഷാദ്, കുന്നിക്കോട് ഷാജഹാന്, വിളക്കുടി ചന്ദ്രന് തുടങ്ങിയവര്‍ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: