മൂലമറ്റം: കാഞ്ഞാര്‍-മണപ്പാടി- വാഗമണ്‍ റോഡിന്റെ ടാറിങ് പണികള്‍ പൂര്‍ത്തിയാക്കണമെന്ന് നാട്ടുകാര്‍. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് അറക്കുളം പഞ്ചായത്ത് പണി തീര്‍ത്ത ഈ റോഡ് മൂന്ന് വര്‍ഷം മുമ്പ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തതാണ്.
കഴിഞ്ഞ വര്‍ഷം കാഞ്ഞാര്‍ മുതല്‍ കുറച്ച് ഭാഗം ടാര്‍ ചെയ്തിരുന്നു. ബാക്കി ഭാഗം കുണ്ടും കുഴിയുമായി ഗതാഗത യോഗ്യമല്ലാതായി കിടക്കുകയാണ് ജനപ്രതിനിധികളും പൊതുമരാമത്ത് വകുപ്പും തിരിഞ്ഞ് നോക്കുന്നില്ല. ടാറിങ് പൊളിഞ്ഞ് കുഴിയായി വെള്ളം കെട്ടി നിന്ന് വഴിയിലൂടെ നടന്നുപോകാന്‍ പോലും പറ്റാത്ത അസ്ഥയാണ്.
റോഡില്‍ കൂടെ നടന്നാല്‍ ചെളിവെള്ളത്തില്‍ കുളിക്കേണ്ടി വരും. വാഹനങ്ങള്‍ പലതും ഓട്ടം നിര്‍ത്തിവച്ച അവസ്ഥയിലാണ്. ഇത് കൂടാതെ ഈ വഴിക്ക് രണ്ട് കലുങ്കുകള്‍ അപക ടാവസ്ഥയിലാണ്.
കലുങ്ക് പൊളിച്ച് പണിയാനുള്ള നടപടികള്‍ പൊതുമരാമത്ത് വകുപ്പ് സ്വീകരിക്കുന്നില്ല. അധികൃതരുടെ ഈ റോഡിനോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: