ആലപ്പുഴ: ദേശീയ താല്പര്യം സംരക്ഷിച്ചു കൊണ്ടുള്ള ആഗോള സഹകരണം എന്ന നയമാണ് ഇന്നു ലോകം പിന്തുടരുന്നതെന്നും, സാമ്രാജ്യത്വ ശ്രമങ്ങളിലൂടെ കൂടുതല്‍ പ്രദേശത്ത് സ്വാധീനമുറപ്പിക്കുവാനുള്ള ചൈനയുടെ ശ്രമത്തെ തിരിച്ചറിയണമെന്നും ഭാരതീയ വിചാര കേന്ദ്രം ജോ: ഡയറക്ടര്‍ ആര്. സഞ്ജയന്. വിചാര കേന്ദ്രം ആലപ്പുഴ ജില്ലാ വാര്‍ഷികസമ്മേളനം ഓണ്‍ലൈനിലൂടെ ഉത്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം സാമ്രാജ്യത്വ ശക്തികള്‍ ഉയര്‍ത്തുന്ന വെല്ലുവിളികളെ ആത്മ നിര്ഭരഭാരതത്തിലൂടെ നേരിടണമെന്ന സന്ദേശമാണ് അതിര്‍ത്തി സന്ദര്‍ശിച്ച് പ്രധാനമന്ത്രി നമ്മോടുപറഞ്ഞത്. നമ്മുടെ നിലനില്‍പ്പിനായി സ്വയം പര്യാപ്തത കൈവരിക്കണം
പൊതുവേ കേരളീയരില്‍ മാനസിക സംഘര്‍ഷം കൂടുതലാണ്. കോവിഡ് ഉയര്‍ത്തിയ വെല്ലുവിളി ആരോഗ്യ – തൊഴില്‍ – വിദ്യാഭ്യാസ – സേവന – കാര്‍ഷിക മേഖലകളില്‍ വന്‍ പ്രതിസന്ധി ഉയര്‍ത്തിയിട്ടുണ്ട്. കോവിഡ് വന്ന് മരിച്ചവരെക്കാള്‍ കൂടുതല്‍ പേര് കേരളത്തില്‍ ആത്മഹത്യ ചെയ്തു എന്നത് മാനസിക സംഘര്‍ഷത്തിന്റെ ഉദാഹരണമാണ്. ഇതിന് പ്രതിരോധിക്കുവാന്‍ ജനങ്ങളെ മാനസിക പിന്തുണ നല്കി ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കണം. യോഗ്യരായ ചെറുപ്പക്കാര്‍ കൂട്ടു ചേര്‍ന്ന് സ്വയം സംരഭകങ്ങള്‍ ആരംഭിക്കണമെന്നും സജ്ഞയന്‍ പറഞ്ഞു.
ജില്ലാ പ്രസിഡന്റ്് ഡോ: ഡി.രാധാകൃഷ്ണ പിള്ള അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ആര്.രാജലക്ഷ്മി, സംസ്ഥാന സെക്രട്ടറി ജെ. മഹാദേവന്, മേഖലാ സെക്രട്ടറി പി.എസ്.സുരേഷ്, ബാലഗോപാല്‍, രാഹുല്‍ മങ്കുഴി, ഷിജു തറയില്‍, ശ്രീലക്ഷ്മി എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി പ്രമോദ് റ്റി. ഗോവിന്ദന് സംഘടനാ റിപ്പോര്‍ട്ടും , ട്രഷറര്‍ സി.പ്രകാശ് കണക്കും അവതരിപ്പിച്ചു.
ഡോ.ഡി.രാധാകൃഷ്ണപിള്ള അദ്ധ്യക്ഷനായും പ്രശാന്ത് എസ്. പൈ, പി.വേണുഗോപാല്‍ എന്നിവര്‍ ഉപാദ്ധ്യക്ഷന്‍മാരായും പ്രമോദ് റ്റ ഗോവിന്ദന് സെക്രട്ടറിയായും സി. പ്ര കാശ് ട്രഷറര്‍ ആയും പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: