മുംബൈ: കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഈ സീസണില്‍ രണ്ട് ആഭ്യന്തര ടൂര്‍ണമെന്റുകള്‍ മാത്രം നടത്താന്‍ ബിസിസിഐ തീരുമാനിച്ചു. രഞ്ജി ട്രോഫിയും അണ്ടര്‍-19 വിനു മങ്കാദ് ട്രോഫിയുമാണ് ഈ സീസണില്‍ നടത്തുക.
ദുലീപ് ട്രോഫി, ദേവ്ധര്‍ ട്രോഫി, വിജയ് ഹസാരെ ട്രോഫി, സി.കെ. നായ്ഡു അണ്ടര്‍-23 ടൂര്‍ണമെന്റ് എന്നിവ ഈ സീസണില്‍ നടത്തില്ല. സയ്യീദ് മുഷ്താഖ് അലി ടി 20 ടൂര്‍ണമെന്റും ഈ സീസണില്‍ സംഘടിപ്പിക്കാന്‍ ശ്രമിക്കും.
രഞ്ജിട്രോഫി ഇത്തവണ പഴയഫോര്മാറ്റിലാണ് നടത്തുക. നോര്‍ത്ത്, വെസ്റ്റ്, ഈസ്റ്റ്, സൗത്ത്, സെന്‍ട്രല്‍ മേഖലകളിലായി ടീമുകള്‍ മത്സരിക്കും. പ്രാഥമിക മത്സരങ്ങള്‍ അതാത് മേഖലകളിലാണ് നടക്കുക. ഓരോ മേഖലയിലേയും ചാമ്പ്യന്മാര് നോക്കൗട്ട് ടൂര്‍ണമെന്റില്‍ മത്സരിക്കും.
നിലവില്‍ മുഷ്താഖ് അലി ടി 20 ടൂര്‍ണമെന്റ് സംഘടിപ്പിക്കാന്‍ സാധ്യത കുറവാണ്. സ്ഥിതിഗതികള്‍ അനുകൂലമായാല്‍ ഈ ചാമ്പ്യന്‍ഷിപ്പ് നടത്തുന്ന കാര്യം പരിഗണിക്കുമെന്ന് ബിസിസിഐ വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: