മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡിന്റെ ക്രിക്കറ്റ് ഓപ്പറേഷന്‍സ് ജനറല്‍ മാനേജര്‍ സ്ഥാനത്ത് നിന്ന് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് സാബാ കരീം രാജിവച്ചു. ചിഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സ്ഥാനത്ത് നിന്ന് രാഹുല്‍ ജോഹ്റി രാജിവച്ചതിന് പിന്നാലെയാണ് കരീമിന്റെ രാജി.
സാബാ കരീമിനോട് രാജിവയ്ക്കണമെന്നും അല്ലാത്തപക്ഷം പുറത്താക്കുമെന്നും ബിസിസിഐ ആവശ്യപ്പെട്ടതായി ഒരു ദേശീയ പത്രം റിപ്പോര്‍ട്ട് ചെയ്തു. രാജി ആവശ്യപ്പെടാനുള്ള കാരണം വ്യക്തമല്ല. രാഹുല്‍ ജോഹ്റിയും രാജിവച്ചതിനാല്‍ പുതിയ പ്രൊഫഷണലുകളെ നിയമിക്കാന്‍ ബിസിസിഐ ആലോചിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
സാബാ കരീമിന്റെ രാജി ലഭിച്ചു. പുതിയ ക്രിക്കറ്റ് ഓപ്പറേഷന്‍സ് മാനേജരെ ഉടന്‍ കണ്ടെത്തുമെന്ന് ബിസിസിഐ ഭാരവാഹി വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: