ലണ്ടന്‍: പിയറി-എമെറിക് ഔബാമേയാംഗിന്റെ ഇരട്ട ഗോളില്‍ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയെ അട്ടിമറിച്ച് ആഴ്സണല്‍ എഫ്എ കപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചു. വെംബ്ലി സ്റ്റേഡിയത്തില്‍ നടന്ന സെമിയില്‍ മടക്കമില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ആഴ്സണല്‍ വിജയിച്ചത്. ഇരുപത്തിയൊന്നാം തവണയാണ് പീരങ്കിപ്പട ഫൈനലിലെത്തുന്നത്. ഇത് റെക്കോഡാണ്.
മാഞ്ചസ്റ്റര്‍ യുണൈറ്റഡും ചെല്‍സിയും തമ്മിലുള്ള സെമിഫൈനലിലെ വിജയിയെയാണ് ആഴ്സണല്‍ ഫൈനലില്‍ എതിരിടുക. ആഗസ്റ്റ് ഒന്നിന് വെംബ്ലി സ്റ്റേഡിയത്തിലാണ് കലാശക്കളി.
ദിവസങ്ങള്‍ക്ക് മുമ്പ് പ്രീമിയര്‍ ലീഗില്‍ ചാമ്പ്യന്മാരായ ലിവര്‍പൂളിനെ അട്ടിമറിച്ച ആഴ്സണല്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെയും ശക്തമായ പോരാട്ടമാണ് അഴിച്ചുവിട്ടത്. തീവ്രമായ പ്രത്യാക്രമണം എന്ന് പരിശീലകന് മൈക്കിള്‍ അര്‍ട്ടേറ്റയുടെ നയം നടപ്പാക്കിയ ആഴ്സണല്‍ ഇരുപകുതികളിലുമായി ഔബാമേയാംഗ് നേടിയ ഗോളുകളില്‍ വിജവും സ്വന്തമാക്കി.
മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ അവസാനം കളിച്ച ഏഴു മത്സരങ്ങളിലും ആഴ്സണല്‍ തോല്‍വി അറിഞ്ഞിട്ടില്ല.
കൊറോണ മഹാമാരിയുടെ ഇടവേളയ്ക്ക് ശേഷം കളിച്ച ആദ്യ മത്സരത്തില്‍ ആഴ്സണല്‍ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് സിറ്റിയെ തോല്‍പ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: