കണ്ണൂര്‍: മലബാര്‍ ദേവസ്വം ജീവനക്കാരോടുളള സര്‍ക്കാറിന്റെ വിവേചനത്തിനെതിരെ ഹൈക്കോടതി ഡിവിഷന് ബഞ്ച് വിധി പ്രസ്താവിച്ചതിന്റെ 26-ാ മത് വാര്‍ഷിക ദിനമായ നാളെ കേരള സ്റ്റേറ്റ് ടെമ്പിള്‍ എംപ്ലോ യീസ് കോര്‍ഡിനേഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ദേവസ്വം ജീവനക്കാര്‍ പ്രതിഷേധ ദിനമായി ആചരിക്കും. 1994 ജൂലായ് 21 നാണ് മലബാര്‍ ക്ഷേത്ര ജീവനക്കാരെ സംബന്ധിച്ച ഹൈക്കോടതി വിധി വന്നത്.
തിരുവിതാംകൂര്‍കൊച്ചി ദേവസ്വം ബോര്‍ഡുകള്‍ക്ക് സമാനമായി മലബാര്‍ ദേവസ്വം ബോര്‍ഡ് രൂപീകരിച്ച് ജീവനക്കാരുടെ സേവനവേതന വ്യവസ്ഥകള്‍ ഏകീകരിച്ചു നടപ്പിലാക്കാനും തുടര്‍ന്ന് സംസ്ഥാനത്ത് ഏകീകൃതദേവസ്വം നിയമം നടപ്പിലാക്കണമെന്നും തുടങ്ങിയ മുഖ്യമായ 13 നിര്‍ദ്ദേശങ്ങളാണു കോടതി ഉത്തരവില്‍ ഉണ്ടായത്. എന്നാല്‍ കോടതിയലക്ഷ്യം ഒഴിവാക്കാന്‍ പേരിന് ഒരു മലബാര്‍ ദേവസ്വം ബോര്‍ഡ് രൂപീകരിച്ചുവെന്നല്ലാതെ ജീവനക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനോ തുല്യ നീതി നടപ്പിലാക്കാനോ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. സമഗ്ര മലബാര്‍ ദേവസ്വം നിയമം കൊണ്ടുവരാന്‍ സര്‍ക്കാര്‍ നിയമിച്ച മൂന്ന് അംഗ കമ്മീഷന് റിപ്പോര്‍ട്ടും സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് നീതി നിഷേധത്തിനെതിരെ കോര്‍ഡിനേഷന്‍ കമ്മറ്റി പ്രതിഷേധദിനമായി ആചരിക്കുന്നത്. ജീവനക്കാര്‍ കറുത്ത മാസ്ക് ധരിച്ച്ക്ഷേത്രങ്ങളില് ജോലി ചെയ്യുകയും തുടര്‍ന്ന് പ്രധാന ക്ഷേത്രം കേന്ദ്രീകരിച്ച് കൂട്ട പ്രാര്‍ത്ഥന നടത്തുകയും ചെയ്യും.
കോര്‍ഡിനേഷന്‍ കമ്മറ്റി യോഗത്തില്‍ കണ്‍വീനര്‍ വി.വി. ശ്രീനിവാസന് അധ്യക്ഷത വഹിച്ചു. എം.വി. ശശി, എം. പങ്കജാക്ഷന്, പ്രദീപ്കുമാര്‍ നമ്പീശന്, കെ.പി. കേശവന് നമ്പീശന്, വിശ്വന് വെള്ളലശ്ശേരി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: