തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണാധികാരം സംബന്ധിച്ച് സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലുള്ള സത്യവാങ്മൂലം ഉടന്‍ സമര്‍പ്പിക്കുമെന്ന് ക്ഷേത്രം ട്രസ്റ്റിയും സ്ഥാനിയുമായ മൂലം തിരുനാള്‍ രാവവര്‍മ്മ. കോടതി നിര്‍ദ്ദേശിച്ച പ്രകാരമുള്ള സ്ത്യവാങ്മൂലം ഫയല്‍ചെയ്യാനുള്ള തയ്യാറെടുപ്പുകള്‍ നടത്തിവരുന്നു. കോടിക്കണക്കിനുള്ള ഭക്തരുടെ പ്രാര്‍ത്ഥനയക്ക് നന്ദി രേഖപ്പെടുത്തുവെന്നും മൂലം തിരുനാള്‍ രാമവര്‍മ്മ പ്രസ്താവനയില്‍ പറഞ്ഞു.
തിരുവിതാംകൂര്‍ രാജകുടുംബത്തിന്റയും പദ്നമാഭവ്സാമി ക്ഷേത്രത്തിന്റെയും അവകാശങ്ങളും ആചാര അനുഷ്ഠാനങ്ങളും പാരമ്പര്യങ്ങളും സുപ്രീംകോടതി അംഗീകരിച്ചത് അഭിമാനകരമാണ്. വിധിന്യായത്തെ പദ്മനാഭ പാദത്തില്‍ സമര്‍പ്പിക്കുന്നു. പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം ശ്രീപദ്മാനഭ സ്വാമിയുടെ ഭക്തരും അവരുടെ പ്രാര്‍ത്ഥനകളും താങ്ങും തണലുമായിരുന്നു എന്നത് നന്ദിയോടെ സ്മരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അറ്റോര്‍ണി ജനറലായി ചുമതലയേറ്റെടുക്കുന്നതുവരെ കേസ് വാദിച്ച മുതിര്‍ന്ന അഭിഭാഷകന് കെ കെ വേണുഗോപാല്‍, മറ്റ് അഭിഭാഷകരായ കൃഷ്ണന് വേണുഗോപാല്‍, അരവിന്ദ് ദത്താര്‍, ശ്യംമോഹന്‍ എന്നിവരോട് നന്ദി രേഖപ്പെടുത്തുന്നതായും രാമവര്‍മ്മ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: