തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ കൊറോണ ആശുപത്രിയുടെ പണി പൂര്‍ത്തിയാക്കി ടാറ്റാ ഗ്രൂപ്പ്. കാസര്‍ഗോഡ് ചട്ടഞ്ചാല്‍ പുതിയ വളപ്പില്‍ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ടാറ്റ ഗ്രൂപ്പ് നിര്‍മിക്കുന്ന ആശുപത്രിയുടെ 90 ശതമാനം പണിയും പൂര്‍ത്തികരിച്ചു കഴിഞ്ഞു.
സംസ്ഥാന സര്‍ക്കാരിനു ഈ മാസം അവസാനം ആശുപത്രി കൈമാറും. ചണ്ഡിഗഡ്, ഗുജറാത്ത്, ഫരീദാബാദ്, ഹൈദരാബാദ്, കൊല്‍ക്കത്ത, മംഗളൂരു എന്നിവിടങ്ങളിലെ ടാറ്റ സ്റ്റീല്‍ പ്ലാന്റുകളില്‍ നിര്‍മിച്ച യൂണിറ്റുകള്‍ കണ്ടെയ്‌നറുകളില്‍ എത്തിച്ചാണ് ആശുപത്രിയുടെ നിര്‍മിച്ചിരിക്കുന്നത്. 60 കോടിയോളം രൂപ ചെലവഴിച്ചാണ് ടാറ്റ ഗ്രൂപ്പ് കേരളത്തില്‍ ആശുപത്രി നിര്‍മ്മിച്ചത്.
പുതിയവളപ്പില്‍ റവന്യു വകുപ്പ് കൈമാറിയ അഞ്ച് ഏക്കര്‍ സ്ഥലത്താണ് ആശുപത്രി നിര്‍മിച്ചത്. അഞ്ചു കിടക്കകളുള്ള ഐസലേഷന്‍ വാര്‍ഡ്, രോഗം സ്ഥിരീകരിച്ചവര്‍ക്കു കഴിയാനുള്ള മൂന്നും ഒന്നും വീതം കിടക്കകളുള്ള വാര്‍ഡുകള്‍, ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും മുറികള്‍, ഫാര്‍മസി, എക്‌സറേ മുറി, ലാബ്, കന്റീന്‍ തുടങ്ങിയവ അടങ്ങിയതാണ് ആശുപത്രി.
128 യൂണിറ്റുകളിലായി 545 കിടക്കകളാണ് ആകെയുള്ളത്. രോഗികളെ പാര്‍പ്പിക്കുന്ന മുറി ഒഴികെയുള്ളവ എല്ലായിടത്തും ശീതികരിച്ച സംവിധാനമാണ് ഏര്‍പ്പാടാക്കിയിരിക്കുന്നത്. മൂന്നു മാസം കൊണ്ടാണ് ടാറ്റ ആശുപത്രി നിര്‍മ്മിച്ചിരിക്കുന്നത്. ആശുപത്രിക്കു ചുറ്റുമുള്ള വേലി, എത്താനുള്ള റോഡുകളുടെ നിര്‍മാണം പ്ലമ്പിങ് ജോലികള്‍ എന്നിവ മാത്രമാണ് ഇനി പൂര്‍ത്തികരിക്കാനുള്ളത്. ഇവയെല്ലാം ഉടന്‍ പൂര്‍ത്തിയാക്കി ഈ മാസം അവസാനം ആശുപത്രി സര്‍ക്കാരിന് കൈമാറുമെന്ന് ടാറ്റാ ഗ്രൂപ്പ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: