ഇസ്താംബൂള്‍: ക്രിസ്ത്യന്‍ ആരാധനാ കേന്ദ്രമായിരുന്ന തുര്‍ക്കിയിലെ ചരിത്ര സ്മാരകം ഹാഗിയ സോഫിയയില്‍ കടുത്ത നിയന്ത്രണങ്ങളുമായി തുര്‍ക്കി. ഹാഗിയ സോഫിയ മസ്ജിദാക്കിയതിനു പിന്നാലെയാണ് പുതിയ നിബന്ധനകള്‍ തുര്‍ക്കി പുറത്തിറക്കിയിരിക്കുന്നത്.
നിസ്കാര പ്രാര്‍ത്ഥന നടക്കുമ്പോള്‍ പള്ളിക്കുള്ളിലെ ക്രിസ്ത്യന്‍ ആരാധനാ ബിംബങ്ങള്‍ മറയ്ക്കണമെന്നാണ് നിര്‍ദേശം. ജൂലൈ 24നാണ് ഹാഗിയ സോഫിയയില്‍ ആദ്യ നിസ്കാര പ്രാര്‍ത്ഥന നടക്കുന്നത്. ഇതിന് മുന്നോടിയായി എല്ലാ ക്രിസ്ത്യന്‍ ബിംബങ്ങളും മറയ്ക്കണമെന്നാണ് കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്.
പ്രാര്‍ത്ഥന സമയത്ത് കര്ട്ടണ് കൊണ്ട് എല്ലാം മൂടാവുന്ന സംവിധാനമാണ് ഹാഗിയ സോഫിയയില്‍ ഒരുക്കുന്നത്. തുര്‍ക്കി ഭരണ പാര്‍ട്ടിയായ എ.കെ പാര്‍ട്ടിയാണ് ഇക്കാര്യം ഔദ്യോഗികമായി വ്യക്തമാക്കുന്നത്. അതേസമയം, ഹാഗിയ സോഫിയ പിടിച്ചെടുത്ത തുര്‍ക്കി പ്രസിഡന്റ് റെജപ് തയിപ് എര്‍ദൊഗാനെതിരെ രൂക്ഷമായ പ്രതിഷേധമാണ് ക്രിസ്ത്യന്‍ സമൂഹത്തില്‍ നിന്ന് ഉയരുന്നത്.
ഓട്ടോമന്‍ പട ഹാഗിയ സോഫിയ മുസ്ലിം പള്ളി ആക്കുന്നതിന് മുമ്പ് ആയിരത്തിലേറെ വര്‍ഷം ഇത് ക്രിസ്ത്യന്‍ ആരാധനാകേന്ദ്രമായിരുന്നു. തുടര്‍ന്ന് 1453ന് ക്രിസ്ത്യന്‍ പള്ളി മസ്ജിദാക്കി മാറ്റിയിരുന്നു. പിന്നീട് 1934ല്‍ പള്ളി മ്യൂസിയം ആക്കി മാറ്റിയിരുന്നു. തുടര്‍ന്ന് ഇപ്പോള്‍ എര്ദൊഗനാണ് പള്ളി വീണ്ടും മസ്ജിദാക്കി മാറ്റുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: