കൊച്ചി: കൊറോണ വ്യാപനം നേരിടാന്‍ കേരളം ധാരാവിയെ മാതൃകയാക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍. ധാരാവിയില്‍ ചികിത്സകളില്‍ പങ്കാളികളായവരും ആരോഗ്യ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത് ധാരാവിയിലും ദല്‍ഹിയിലും നടത്തിയ രോഗനിയന്ത്രണ-പ്രതിരോധചികിത്സാ രീതികളെക്കുറിച്ച്. പ്രദേശ വാസികളേയും ആരോഗ്യ പ്രവര്‍ത്തകരേയും വിശ്വാസത്തിലെടുക്കാന്‍ ആ സര്‍ക്കാരുകള്‍ തയാറായതാണ് നേട്ടത്തിന് കാരണമെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.
മാസാവസാനം ബക്രീദ് പോലുള്ള ആഘോഷങ്ങള്‍ വരുകയാണ്. ധാരാവി പോലുള്ള മുംബൈ ചേരികളില്‍ വൈറസ് ബാധ വ്യാപിച്ചപ്പോള്‍ രാജ്യവും ലോകവും ആശങ്കപ്പെട്ടു. തുടക്കത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പതറി. എന്നാല്‍, കേന്ദ്ര സര്‍ക്കാരിന്റെ പരമാവധി സഹായവും ആര്‍എസ്എസ്-ആരോഗ്യ ഭാരതി-സേവാ ഭാരതി തുടങ്ങിയ സന്നദ്ധ സംഘടനകളുടെ സമ്പൂര്‍ണ സഹകരണവും സംസ്ഥാന സര്‍ക്കാരിന് ദിശാബോധവും പിന്തുണയും നല്കി.
വീടുകള്‍ തോറും രോഗ പരിശോധനയ്ക്ക് സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങി. പൊതു അടുക്കളകള്‍ പ്രവര്‍ത്തിപ്പിച്ച് ഭക്ഷണം താമസസ്ഥലങ്ങളില്‍ എത്തിച്ചു. അനാരോഗ്യകരമായ പ്രദേശങ്ങളില്‍ നിന്ന് ആളുകളെ അകലെയല്ലാത്ത സുരക്ഷിത സ്ഥലത്ത് മാറ്റിപ്പാര്‍പ്പിച്ചു. അവരുടെ ആദ്യ പാര്‍പ്പിടങ്ങള്‍ പൂര്‍ണമായും അണുവിമുക്തമാക്കി. ഇതിന് പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരുമായി ചര്‍ച്ചകള്‍ നടത്തി. സര്‍ക്കാരും പുറമേ സന്നദ്ധ പ്രവര്‍ത്തകരും സഹായിക്കാനാണ് ശ്രമിക്കുന്നതെന്ന വിശ്വാസം വളര്‍ത്തി.
ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും രോഗത്തെക്കുറിച്ചുള്ള ശരിയായ വിവരം കൈമാറി. അത് പ്രതിരോധ തന്ത്രം രൂപപ്പെടുത്താന്‍ സഹായകമായി. ഇതുതന്നെയായിരുന്നു ദല്‍ഹിയില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ സംസ്ഥാന സര്‍ക്കാരില്‍നിന്ന് പ്രതിരോധ പ്രവര്‍ത്തനം ഏറ്റെടുത്ത ശേഷം ചെയ്തത്. ഇത്തരം രീതികള്‍ കേരളത്തിലും നടപ്പാക്കണമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം തലേന്നത്തെ 791ല്‍ നിന്ന് 593 ആയി കുറഞ്ഞതില്‍ ആശ്വാസം കൊള്ളാതെ കൂടുതല്‍ കരുതല്‍ എടുക്കുകയാണ് വേണ്ടതെന്ന് ആരോഗ്യ വിദഗ്ധര്‍ വിശദീകരിക്കുന്നു. ”തുടര്‍ച്ചയായി ഒരാഴ്ചത്തെ കണക്കുകള്‍ വിലയിരുത്തിയാലേ രോഗവ്യാപന ഗതി അറിയാന്‍ പറ്റൂ. മൂന്നു ദിവസത്തെ കണക്കുകള്‍ ട്രെന്‍ഡ് സൂചന നല്‍കാം. സാധാരണ ആഴ്ചയുടെ അവസാനം കേസുകള്‍ കുറഞ്ഞു കാണാറുണ്ട്. കൂടുതല്‍ കരുതല്‍ ജനങ്ങള്‍ കൈക്കൊള്ളുകയാണ് വേണ്ടത്,” പ്രതിരോധ ചികിത്സാ വിദഗ്ധനും ആരോഗ്യ നിരീക്ഷകനുമായ ഡോ. പത്മനാഭ ഷേണായ് പറയുന്നു.
കേരളത്തിന് ടെസ്റ്റുകളുടെ എണ്ണം കൂട്ടാന്‍ കഴിയുക എന്നതാണ് വെല്ലുവിളി. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തിന്റെ 50 ഇരട്ടി പരിശോധിക്കണമെന്നാണ് പ്രതിരോധ ചികിത്സയിലെ മാനദണ്ഡം. ആന്ധ്രാ പ്രദേശില്‍പോലും ഇത് സാധ്യമാകുന്നില്ല. കേരളത്തിന് സാമ്പത്തിക പ്രശ്നങ്ങള്‍ മാത്രമല്ല, മറ്റു ചില നിലപാടു തടസങ്ങള്കൂടിയുണ്ടെന്ന് ചില ആരോഗ്യ വിദഗ്ധര്‍ പറയുന്നു. സര്‍ക്കാരിന്റെ രാഷ്ട്രീയ താല്പര്യങ്ങള് സന്നദ്ധ പ്രവര്‍ത്തകരെ അകറ്റിക്കളഞ്ഞുവെന്നും അവര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: