തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് വിവാദങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ. മുഖപത്രമായ ജനയുഗത്തില്‍ അസിസ്റ്റന്റ് സെക്രട്ടറി സത്യന് മൊകേരി എഴുതിയ ലേഖനത്തിലാണ് വിമര്‍ശനം. മാഫിയകളും ലോബികളും ഇടതുപക്ഷ പ്രകടനപത്രികക്ക് അന്യമാണ്. കടലാസ് പദ്ധതികളുമായി വരുന്ന മാരീചന്മാരെ ഇടതുപക്ഷം തിരിച്ചറിയണം. കണ്‍സള്‍ട്ടന്‍സികളുടെ ചൂഷണം സര്‍ക്കാര്‍ ഒഴിവാക്കണമെന്നും ലേഖനത്തില്‍ പറയുന്നു. അതേസമയം, മന്ത്രി കെ ടി ജലീലിനു നേര് പരോക്ഷമായും രൂക്ഷയമാ വിമര്‍ശനമുണ്ട്. ചിലര്‍ ചട്ടം ലംഘിച്ച് വിദേശ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടത് അന്വേഷിക്കണം. ടെണ്ടര്‍ ഇല്ലാതെ കോടികളുടെ കരാര്‍ നേടി, അത് മറിച്ചുകൊടുക്കുന്ന സംഭവങ്ങള്‍ വരെ ഉണ്ടാകുന്നുവെന്നും ലേഖനത്തില്‍ പറയുന്നു. മുഖ്യമന്ത്രിയുടെ വകുപ്പില്‍ നടക്കുന്ന അഴിമതിയും ചട്ടലംഘനവും മുഖ്യമന്ത്രിയുടെ വീഴ്ചയായാണ് സിപിഐ വിലയിരുത്തുന്നതെന്നാണ് ലേഖനം നല്കുന്ന സൂചന.
ജനയുഗം ലേഖനത്തിലെ പ്രസക്ത ഭാഗങ്ങള്‍-
സ്പ്രിംഗ്ളര്‍ ഇടപാടില്‍ ക്യാബിനറ്റിനെ ഇരുട്ടില്‍ നിര്‍ത്തിക്കൊണ്ട് ഒരു കരാറുണ്ടാക്കിയതിന് സിപിഐ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. അതിന് ഉത്തരവാദിയായ ഉദ്യോഗസ്ഥനെ ചുമതലയില്‍ നിന്നും മാറ്റണം എന്നു പറയാന്‍ പാര്‍ട്ടി മടിച്ചില്ല. ഡാറ്റാ സുരക്ഷയുമായി ബന്ധപ്പെട്ട ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായ തീരുമാനമാണ് സ്പ്രിംഗ്ളര്‍ വിഷയത്തില്‍ ഉണ്ടായത്. സര്‍ക്കാര്‍ തലത്തില്‍ നടക്കുന്ന നിയമനങ്ങള്‍ എല്ലാം സുതാര്യമായിരിക്കണം. നിയമനങ്ങള്‍ കണ്‍സള്‍ട്ടിങ് കമ്പനികളെ ഏല്‍പ്പിക്കുന്നത് ശരിയായ നടപടിയായി കാണാന്‍ കഴിയില്ല. കണ്‍സള്‍ട്ടിങ് കമ്പനികള്‍ക്ക്, അവരുടെ ബിസിനസ് താല്പര്യം മാത്രമാണ് ഉണ്ടാകുക. ഇടതു കാഴ്ചപ്പാട് അവര്‍ക്ക് അയലത്തെ ഉണ്ടാവില്ല. അനധികൃതമായി പലരും കടന്നുവരുന്നതിന് അതൊക്കെ വഴിവയ്ക്കുമെന്ന് അനുഭവത്തില്‍ മനസിലാക്കുവാന്‍ കഴിയണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: