കാസര്‍കോട്: ജില്ലാ മാനസീക ആരോഗ്യ പരിപാടിയുടെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍, സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സിലിങ് നല്കുന്നു, ഓണ്‍ലൈന്‍ പഠന സഹായം, സൈബര്‍ കുറ്റകൃത്യങ്ങളെ കുറിച്ച് ബോധ്യപ്പെടുത്തുന്നു, വീടുകളില്‍ സുരക്ഷിതത്വം, നിലവില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എന്നിവയെ കുറിച്ച് കുട്ടികള്‍ക്ക് അറിവ് നല്കുന്നു. അതോടൊപ്പം മാതാപിതാക്കളോടും കുടുംബ സാഹചര്യത്തെക്കുറിച്ച് ചോദിച്ചറിയുന്നു.
പഠനകേന്ദ്രങ്ങള്‍ ഉള്ള സ്ഥലങ്ങളില്‍ രക്ഷിതാക്കളെയും കുട്ടികളെയും നേരില്‍ കണ്ടു സംസാരിക്കുന്നു. പരീക്ഷാ ഫലം കാത്തിരിക്കുന്ന കുട്ടികളോട് സംസാരിക്കുന്നു. സ്കൂള്‍ അദ്ധ്യാപകര്‍ റഫര്‍ ചെയ്യുന്ന കുട്ടികളുടെ പ്രശ്നങ്ങളില്‍ അവസരോചിതമായ ഇടപെടലുകള്‍ നടത്തുന്നു, ഐ.സി. ഡി.എസ് മുഖാന്തരം അങ്കണവാടി കേന്ദ്രീകരിച്ച് നടത്തുന്ന ഓണ്‍ലൈന്‍ ബോധവല്‍ക്കരണ നല്കുന്നു, ദമ്പതികള്‍ക്കും, ഗര്‍ഭിണികള്‍ക്കും, മുലയൂട്ടുന്ന അമ്മമാര്‍ക്കും, കൗമാരപ്രായക്കാര്‍ക്കും സേവനം നല്കുന്നു. അങ്കണവാടി പ്രവര്‍ത്തകര്‍ റഫര്‍ ചെയ്യുന്ന കൗണ്‍സിലിങ് കേസുകളില്‍ ഉചിതമായ ഇടപെടലുകള്‍ നടത്തുകയും സേവനം ഉറപ്പു വരുത്തുകയും ചെയ്യുന്നു.
കഴിഞ്ഞ ദിവസം മാത്രം ജില്ലയിലെ 58 ഹയര്‍ സെക്കണ്ടറി സ്കൂളുകളില്‍ നിന്നുമായി 298 വിദ്യാര്‍ത്ഥികള്‍ക്കാണ് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ ക്ലാസ് നല്‍കിയത്. മൂന്ന് കുട്ടികള്‍ക്ക് കൗണ്‍സിലിങ് നല്കി. മൂന്ന് കുട്ടികള്‍ക്ക് സ്ട്രസ് ഉള്ളതായും കണ്ടെത്തി. കോവിഡ് കാലത്ത് വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച പിന്തുണ നല്കി ആത്മഹത്യകള്‍ ഒഴിവാക്കാനുള്ള തീവ്ര പരിശ്രമത്തിലാണ് ഇവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: