ആലപ്പുഴ: ജില്ലയില്‍ ഇന്നലെ 42 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 11 പേര് വിദേശത്ത് നിന്നും ആറ് പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 23 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഒരാള്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകയാണ്. ഒരാളുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.
രോഗം സ്ഥിരീകരിച്ച ചികിത്സയിലുള്ള ഐടിബിപി ഉദ്യോഗസ്ഥന്റെ സമ്പര്‍ക്ക പട്ടികയിലുള്ള 38 വയസ്സുള്ള വെണ്മണി സ്വദേശിനി, കായംകുളത്തെ പച്ചക്കറി വ്യാപാരിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള കാര്‍ത്തികപ്പള്ളി, കണ്ടല്ലൂര്‍ സ്വദേശികളായ ഓരോരുത്തര്, രണ്ട് കായംകുളം സ്വദേശികള്‍, ചെല്ലാനം ഹാര്‍ബറുമായി ബന്ധപ്പെട്ട രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടികയിലുള്ള എട്ട് പള്ളിത്തോട് സ്വദേശികള്‍, ഒരു കുത്തിയതോട് സ്വദേശി.
രോഗം സ്ഥിരീകരിച്ചു ചികിത്സയിലുള്ള പുളിങ്കുന്ന് സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള 40 വയസ്സുള്ള പുളിങ്കുന്ന് സ്വദേശിനി, എഴുപുന്ന യിലെ സീഫുഡ് ഫാക്ടറിയില്‍ രോഗം സ്ഥിരീകരിച്ച വരുടെ സമ്പര്‍ക്ക പട്ടികയിലുള്ള രണ്ട് തുറവൂര്‍ സ്വദേശികള്‍, രോഗം സ്ഥിരീകരിച്ചു ചികിത്സയിലുള്ള അമ്പലപ്പുഴ സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള ആറു ആലപ്പുഴ സ്വദേശികള്‍, തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ജോലിചെയ്യുന്ന മുഹമ്മ സ്വദേശിനി എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. 20 വയസ്സുള്ള ചുനക്കര സ്വദേശിനി ഇവരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: