തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റിന്റെ മറവിലെ സ്വര്‍ണക്കടത്ത് കേസിന്റെ മുഖ്യ ആസൂത്രകന്‍ ഫൈസല്‍ ഫരീദിനെ യുഎഇ പോലീസ് കസ്റ്റഡിയിലെടുത്തു. ഫൈസലിന്റെ പാസ്പോര്‍ട്ട് റദ്ദാക്കിയതിനെ തുടര്‍ന്ന് ഇയാള്‍ക്ക് രാജ്യം വിടാന്‍ സാധിച്ചിരുന്നില്ല. ഫൈസലിനെതിരേ ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. കോവിഡ് പരിശോധനകളുടെ ഭാഗമായുള്ള നിരീക്ഷണം ശക്തമായതിനാല്‍ ദുബായില്‍ നിന്ന് മറ്റ് എമിറേറ്റ്സുകളിലേക്ക് മാറാനും ഫൈസലിനു സാധിച്ചില്ല. തുടര്‍ന്ന് മൊബൈല്‍ നമ്പര്‍ പിന്തുടര്ന്നാണ് ഇയാള്‍ കഴിയുന്ന കേന്ദ്രം വ്യക്തമായി കണ്ടെത്തുകയായിരുന്നു. ഇയാളെ ഉടന്‍ ഇന്ത്യയിലെത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്.
കേസിലെ മൂന്നാം പ്രതിയായി യുഎഇയില്‍ താമസിക്കുന്ന ഫൈസല്‍ ഫരീദിനെ എന്‍ഐഎ പ്രതിചേര്‍ത്തത്. ഇതിന് പിന്നാലെ ഫൈസല്‍ ഫരീദിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. എന്നാല്‍ എന്‍ഐഎ അന്വേഷിക്കുന്ന ഫൈസല്‍ ഫരീദ് താനല്ലെന്നും സ്വര്‍ണക്കടത്തുമായി തനിക്ക് ബന്ധമില്ലെന്നും ഫൈസല്‍ ഫരീദ് മാധ്യമങ്ങളോട് പറഞ്ഞു. പക്ഷേ, ഫൈസല്‍ ഫരീദിന്റെ വാദം തെറ്റാണെന്നും മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്ന വ്യക്തി തന്നെയാണ് എന്‍ഐഎ തേടുന്ന ഫൈസല്‍ ഫരീദെന്ന് അധികൃതര്‍ ഉറപ്പിച്ച് പറഞ്ഞു. കസ്റ്റംസും ഇക്കാര്യം ശരിവക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: