ജൂലൈ 19 മുതല്‍ 25 വരെ
മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)
ഭാഗ്യാനുഭവങ്ങള്‍ക്ക് അവസരമുണ്ട്. സൗഹൃദങ്ങള്‍ പലതും വിനയായി ഭവിക്കും. സന്താനങ്ങളുടെ ഉപരിപഠനത്തിനായി അധിക ധന വിനിയോഗം വേണ്ടിവരും.
ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)
സഹോദര ഭാഗ്യം അനുഭവിക്കും. ശത്രുപീഡ വര്‍ധിക്കുന്നതാണ്. സ്ത്രീ ഹേതുവായി അപവാദ ശ്രവണത്തിന് സാധ്യത കാണുന്നു. ചിട്ടികള്‍, ലോണുകള്‍ എന്നിവയുടെ തിരിച്ചടവിലേക്കായി കൂടുതല്‍ യത്നിക്കേണ്ടതായി വരും. ലൗകിക കാര്യങ്ങള്‍ക്കുവേണ്ടി കൂടുതല്‍ ശ്രദ്ധ ചെലുത്തും.
മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)
നൂതന ഗൃഹോപകരണങ്ങള്‍ വാങ്ങുവാന്‍ ഇടയാകും. ഭരണതലത്തില്‍ പ്രതിസന്ധിക്ക് സാധ്യത കാണുന്നു. അര്‍ഹമായ അംഗീകാരങ്ങള്‍ അകന്നുപോകുവാന്‍ സാധ്യതയുണ്ട്. ഭൂമി, വാഹനം എന്നിവയുടെ ക്രയവിക്രയങ്ങള്‍ക്ക് സാധ്യത.
കര്‍ക്കടകക്കൂറ്: പുണര്‍തം(1/4), പൂയം, ആയില്യം
വിവാഹ തീരുമാനം പെട്ടെന്ന് കൈമാറാന്‍ അവസരമുണ്ട്. പ്രതീക്ഷിക്കുന്ന മാര്‍ഗത്തിലൂടെ ധനാഗമം സാധ്യമാവും. വിദ്യാഭ്യാസ കാര്യങ്ങളില്‍ പ്രതീക്ഷിച്ചത്ര ഉയര്‍ച്ച ലഭ്യമാകണമെന്നില്ല. തൊഴില്‍രംഗത്ത് ചെലവുകള്‍ വര്‍ധിക്കും.
ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം(1/4)
തൊഴില്‍ രംഗത്ത് ഉന്നതിയും സ്ഥാനമാനങ്ങളും ലഭ്യമാവുന്നതാണ്. പുതിയ സൗഹൃദങ്ങള്‍ വന്നുചേരുന്നതാണ്. ഉദരവ്യാധികള്‍ക്ക് സാധ്യതയുണ്ട്. സഹോദരങ്ങള്‍ ഉന്നതിയെ പ്രാപിക്കുന്നതാണ്.
കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര(1/2)
കോടതി നടപടികള്‍ അനുകൂലമാവും. ദൂരദേശ സഞ്ചാരത്തിന് അവസരം ലഭ്യമാവും. സാമ്പത്തിക സ്ഥിതി മന്ദഗതിയിലാവും. ആരോഗ്യ കാര്യങ്ങളില്‍ സാരമായ അലട്ടലുകള്‍ക്ക് സാധ്യതയുണ്ട്.
തുലാക്കൂറ്: ചിത്തിര(1/2), ചോതി, വിശാഖം (3/4)
അന്യരുടെ പ്രേരണയാല്‍ അലട്ടലുകളില്‍ പെടാന്‍ സാധ്യതയുണ്ട്. കുടുംബ ബന്ധങ്ങള്‍ പുനഃക്രമീകരിക്കപ്പെടുന്നതാണ്. വാസസ്ഥാനം മോടിപിടിപ്പിക്കും. സന്താനങ്ങള്‍ക്കും ബന്ധുക്കള്‍ക്കുമായുള്ള പരിശ്രമങ്ങള്‍ വിജയത്തില്‍ എത്തിച്ചേരും.
വൃശ്ചികക്കൂറ്: വിശാഖം(1/4), അനിഴം, തൃക്കേട്ട
ഭൂമി സംബന്ധമായ ഇടപാടുകളില്‍ സാമ്പത്തികനേട്ടം ലഭ്യമാവും. ഈശ്വരാനുഗ്രഹത്താല്‍ അപകടങ്ങളില്‍ നിന്നും മുക്തി നേടും. ഉദ്യോഗത്തിനുള്ള പരിശ്രമങ്ങളില്‍ വിജയിക്കും.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം(1/4)
തൊഴില്‍ സ്ഥിരത ഉറപ്പാവും. തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെടും. മനോദുരിതങ്ങള്‍ക്ക് ശമനമുണ്ടാകും. വിവാഹാദി മംഗള കര്‍മങ്ങള്‍ക്ക് വേഗത്തില്‍ തീരുമാനമാവും.
മകരക്കൂറ്: ഉത്രാടം(3/4), തിരുവോണം, അവിട്ടം (1/2)
പ്രവര്‍ത്തന രംഗത്ത് മാറ്റം പ്രതീക്ഷിക്കാം. ശത്രുക്കളില്‍നിന്നും ഉപദ്രവം വര്‍ധിക്കുന്നതാണ്. പുതിയ സ്നേഹബന്ധങ്ങള്‍ സ്ഥാപിച്ചെടുക്കും. കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഈ വാരം ഗുണകരമാണ്.
കുംഭക്കൂറ്: അവിട്ടം(1/2), ചതയം, പൂരുരുട്ടാതി(3/4)
അനുഭവ ഗുണം കുറവായാണ് കാണുന്നത്. വാഹനം, ഭൂമി എന്നിവയുടെ ക്രയവിക്രയങ്ങളില്‍ നഷ്ടസാധ്യതയുണ്ട്. നൂതന സംരംഭങ്ങളില്‍ മുതല്‍മുടക്കുന്നത് ശ്രദ്ധാപൂര്‍വമാവണം. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ വാരം ഗുണം ചെയ്യും.
മീനക്കൂറ്: പൂരുരുട്ടാതി(1/4), ഉതൃട്ടാതി, രേവതി
തൊഴില്‍രംഗത്തുനിന്നും വിട്ടുനില്‍ക്കേണ്ട സാഹചര്യം സംജാതമാകും. ആരോഗ്യസ്ഥിതി വഷളാവും. സന്താനങ്ങള്‍ക്കായുള്ള ധനവ്യയം വര്‍ധിക്കുന്നതാണ്. അര്‍ഹമായി ലഭിക്കേണ്ട കുടുംബ സ്വത്തുക്കള്‍ കൈവശം വന്നുചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: