ലഖ്‌നൗ/ ജയ്പൂര്‍: രാജസ്ഥാനില്‍ രാഷ്‌ട്രപതി ഭരണത്തിന് ഗവര്‍ണര്‍ ശുപാര്‍ശ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിഎസ്പി നേതാവ് മായാവതി രംഗത്ത്. രാജസ്ഥാന്‍ സംസ്ഥാന ഭരണത്തിലെ അസ്ഥിരതയും പ്രതിസന്ധിയും ഗവര്‍ണര്‍ കല്‍രാജ് മിശ്ര മനസ്സിലാക്കണം. ചട്ടങ്ങള്‍ ലംഘിച്ചാണ് കോണ്‍ഗ്രസ് ബിഎസ്പി എംഎല്‍എമാരെ ചാടിച്ചത്. മുഖ്യമന്ത്രി അശോക് ഗെലോട്ട വഞ്ചനയാണ് കാണിച്ചതെന്നും മായാവതി ആരോപിച്ചു.
എംഎല്‍എമാരുടെ ഫോണ്‍ ചോര്‍ത്തിയതിലൂടെ ഗെലോട്ട് ഭരണഘടനാ വിരുദ്ധ പ്രവര്‍ത്തിയാണ് ചെയ്‌തെന്ന് മായാവതി പറഞ്ഞു. ട്വീറ്ററിലൂടെയായിരുന്നു പ്രതികരണം.
ഇത് രണ്ടാം തവണയാണ് രാജസ്ഥാനില്‍ ബിഎസ്പി എംഎല്‍മാര്‍ ഒന്നടങ്കം കോണ്‍ഗ്രസ്സില്‍ എത്തുന്നത്. പണം നല്‍കിയാണ് തങ്ങളെ കോണ്‍ഗ്രസ് പാളയത്തില്‍ എത്തിച്ചതെന്ന് നിലവില്‍ പൈലറ്റ് പക്ഷക്കാരനായ മുന്‍ ബിഎസ്പി എംഎല്‍എ രമേശ് മീണ വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കോണ്‍ഗ്രസിനെതിരെ സ്വരം കടുപ്പിച്ച് മായവതി ട്വീറ്റ് ചെയ്തത്. പാര്‍ട്ടി എംഎല്‍എമാര്‍ മറുകണ്ടംചാടിയതു മുതല്‍ കോണ്‍ഗ്രസിനെതിരെ ശക്തമായ വിമര്‍ശനവുമായി പലവട്ടം മായവതി രംഗത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: