തിരുവനന്തപുരം: കേരളത്തിലെ ദേശീയതയുടെ ശബ്ദമായ ജനം ടിവിക്ക് ഭീകരാക്രമണ ഭീഷണി. ജനം ടിവി തകര്‍ക്കുമെന്നാണ് ഇസ്ലാമിക്ക് സ്റ്റേറ്റ് ഭീഷണി ഉയര്‍ത്തിയിരിക്കുന്നത്. ജീവനക്കാരെ വകവരുത്തുമെന്നും ഭീഷണി സന്ദേശത്തില്‍ പറയുന്നുണ്ട്.
കേരള പോലീസ് ചീഫ് ലോകനാഥ് ബെഹ്റയാണ് ഇക്കാര്യം ജനം ടിവി അധികൃതരെ അറിയിച്ചിരിക്കുന്നത്. തുടര്‍ന്ന് എല്ലാ ഓഫീസുകള്‍ക്കും പോലീസ് സുരക്ഷ നലകിയിട്ടുണ്ട്. ഐഎസിന്റെ വെബ് സൈറ്റിലും ജനം ടിവിക്കെതിരെയുള്ള ആക്രമണ ഭീഷണി നല്‍കിയിട്ടുണ്ട്.
ഇസ്ലാമിക് സ്റ്റേറ്റ് കേരള ഘടകത്തിന്റെ നിയന്ത്രണത്തിലുള്ള ഇന്‍സ്റ്റഗ്രാം ചാനലിലാണ് ജനം ടിവിയ്ക്കെതിരെ ഭീഷണി വന്നിരിക്കുന്നത്. ജനം ടിവിയ്ക്ക് മുജാഹിദുകളുടെ സന്ദേശം എന്ന തലക്കെട്ടോടെയാണ് സന്ദേശം ആരംഭിക്കുന്നത്. ഈ ലോകത്തുനിന്ന് വിടപറയാന്‍ തയ്യാറായിക്കൊള്ളാനും സന്ദേശത്തില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: