തൃശൂര്‍: ഒന്നേകാല്‍ വയസുള്ള മകനെ കത്തികൊണ്ട് വെട്ടി പരിക്കേല്‍പ്പിച്ച കേസില്‍ അച്ഛന് അറസ്റ്റിലായി. കുന്നംകുളം കൊരട്ടിക്കര കോടത്തുകുണ്ട് തോംബ്രപടി വീട്ടില്‍ ശ്രീനാഥ് (36) ആണ് അറസ്റ്റിലായത്.
ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് അറസ്റ്റെന്ന് കുന്നംകുളം എസ്എച്ച്ഒ കെ.ജി. സുരേഷ് അറിയിച്ചു. കഴിഞ്ഞ 3ന് ഉച്ചക്കാണ് കേസിനാസ്പദമായ സംഭവം. മദ്യപിച്ചെത്തിയ ശ്രീനാഥ്, കുഞ്ഞിനെ കത്തികൊണ്ട് വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. മദ്യലഹരിയില്‍ ഇതിനു മുമ്പ് ഭാര്യയെയും ഇയാള്‍ ഉപദ്രവിക്കാറുണ്ടെന്നു പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: