തൃശൂര്‍: നല്ല വീടെന്ന സ്വപ്നം കൃഷിക്കാരനായ രഘുവിന് ഇനി പൂവണിയും. രഘുവിനെ തേടി ഭാഗ്യദേവതയെത്തി. കാരുണ്യ പ്ലസിന്റെ ഒന്നാം സമ്മാനം വടക്കാഞ്ചേരി ചിറ്റണ്ട സ്വദേശിയായ പുങ്ങോട് കൊട്ടപ്പുളിക്കല് വീട്ടില്‍ രഘു (46) വിനാണ് ലഭിച്ചത്്. 16ന് നറുക്കെടുത്ത സംസ്ഥാന ഭാഗ്യക്കുറി കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനം 80 ലക്ഷം രൂപയാണ്.
ഓട്ടുപാറ ബസ്സ് സ്റ്റാന്റിനുള്ളിലെ റിയല്‍ ലോട്ടറി ഏജന്‍സിയില്‍ നിന്ന് രഘു എടുത്ത കാരുണ്യ പ്ലസ് പിയു 243344 എന്ന നമ്പറിനാണ് ഭാഗ്യം തേടിയത്തിയത്. ലോട്ടറിയട്ിച്ചതിന്റെ സന്തോഷത്തിലാണ് രഘുവിന്റെ നിര്‍ധന കുടുംബം. നല്ലൊരു വീട് വെക്കുകയെന്നതായിരുന്നു രഘുവിന്റെ സ്വപ്നം. അടച്ചുറപ്പുള്ള വീടു നിര്‍മിക്കണമെന്ന ആഗ്രഹം പ്രാവര്‍ത്തികമാകുമെന്ന സന്തോഷത്തിലാണ് രഘുവും ഭാര്യ രമ്യയും മക്കളായ രാഹൂലും സ്നേഹയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: