കൊച്ചി: കാര്‍ഷിക-അനുബന്ധ മേഖലകളിലെ രാജ്യത്തെ ഏറ്റവും മികച്ച ഗവേഷണ സ്ഥാപനമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ) തിരഞ്ഞെടുക്കപ്പെട്ടു.
കേന്ദ്ര കാര്‍ഷിക മന്ത്രാലയത്തിന് കീഴിലുള്ള ഭാരതീയ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ (ഐസിഎആര്‍) ഏറ്റവും മികച്ച ഗവേഷണ സ്ഥാപനത്തിനുള്ള സര്‍ദാര്‍ പട്ടേല്‍ പുരസ്കാരമാണ് സിഎംഎഫ്ആര്‍ഐക്ക് ലഭിച്ചത്. 10 ലക്ഷം രൂപയും പ്രശസ്തപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
2014 മുതല്‍ 2019 വരെയുള്ള കാലയളവില്‍ സമുദ്രമത്സ്യ ഗവേഷണ രംഗത്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് പുരസ്കാരം. രാജ്യത്തെ 110 ലധികമുള്ള ഐസിഎആറിന് കീഴിലെ കാര്‍ഷിക-അനുബന്ധ ഗവേഷണ സ്ഥാപനങ്ങളെ പിന്നിലാക്കിയാണ് സിഎംഎഫ്ആര്‍ഐ പട്ടികയില്‍ ഒന്നാമതെത്തിയത്. ഇത് രണ്ടാം തവണയാണ് ഈ സുവര്‍ണ നേട്ടം സിഎംഎഫ്ആര്‍ഐയെ തേടിയെത്തുന്നത്. നേരത്തെ ലഭിച്ചത് 2007ലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: