കണ്ണൂര്‍: കേരള ആദ്ധ്യാത്മിക പ്രഭാഷകസമിതിയുടെ ആഭിമുഖ്യത്തില്‍ രാമായണ മാസാചരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. പിലാത്തറ പുത്തൂര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രസന്നിധിയില്‍ വച്ച് മുന്‍ ബദരീനാഥ് റാവല്‍ജി പാച്ചമംഗലം ശ്രീധരന് നമ്പൂതിരി ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നിര്‍വ്വഹിച്ചു.
രാമായണം കാലദേശങ്ങള്‍ക്ക് അതീതമായ ചിരന്തന ജീവിതമുല്യങ്ങളെയാണ് ഉയര്‍ത്തിപ്പിടിക്കുന്നതെന്ന് മുന്റാവല്ജി പറഞ്ഞു. സമിതി പ്രസിഡണ്ട് കാനപ്രം ഈശ്വരന് നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു.മാടമന ശങ്കരനാരായണന് നമ്പൂതിരി മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു. പാരായണത്തില്‍ പ്രാഗല്ഭ്യം തെളിയിച്ച കെ.സി.വാസുദേവന്‍,പാണപ്പുഴ പത്മനാഭ പണിക്കര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
ക്ഷേത്രം മേല്‍ശാന്തി ചീരവളളി മാധവന് നമ്പൂതിരി, സമിതി ട്രഷറര്‍ വി.എം.കൃഷ്ണകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. സമിതിയുടെ ആഭിമുഖ്യത്തിലുള്ള നൈമിശാരണ്യം വാട്സ്പ്പ് കൂട്ടായ്മകളിലൂടെ ‘രാമായണസഞ്ജീവനി’ എന്ന പേരില്‍ ഒരു മാസം നീണ്ടു നില്ക്കുന്ന വൈവിധ്യമാര്‍ന്ന പരിപാടികള്‍ക്ക് പ്രഭാഷക സമിതി ഇതോടെ തുടക്കം കുറിച്ചു. രാമായണ പാരായണം, പ്രഭാഷണങ്ങള്‍, സംവാദസദസ്സുകള്‍, പ്രശ്നോത്തരി , ഓണ്‍ലൈന്‍ പ്രദര്‍ശിനികള്‍ തുടങ്ങിയവ രാമായണ മാസാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുമെന്നും ഭാരവാഹികളായ കാനപ്രം ഈശ്വരന്’, പി.എസ്.മോഹനന് കൊട്ടിയൂര്‍ എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: