കൊച്ചി: ബാര്‍ക്ക് റേറ്റിങ്ങില്‍ കുതിപ്പ് തുടര്‍ന്ന് ജനം ടിവി. റിലയന്‍സ് കീഴിലുള്ള ന്യൂസ് 18 മലയാളത്തെ അടക്കം പിന്നിലാക്കിയാണ് ജനം ടിവിയുടെ മുന്നേറ്റം. കോടികള്‍ മുടക്കി കേരളം പിടിക്കാനെത്തിയ അംബാനിയുടെ ചാനലിന് ബാര്‍ക്ക് റേറ്റിങ്ങില്‍ കാര്യമായ മുന്നേറ്റം ഉണ്ടാക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല.
ന്യൂസ് 18 കേരള സിപിഎം ചാനല്‍ എന്ന രീതിയിലായിരുന്നു മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നത്. ചാനലിലെ ചില മാധ്യമ പ്രവര്‍ത്തകര്‍ കടുത്ത സിപിഎം പ്രവര്‍ത്തകരുമായിരുന്നു. ഇവര്‍ക്ക് പ്രതിമാസ ശമ്പളമായി ലക്ഷങ്ങളാണ് നല്‍കിയിരുന്നത്. എന്നാല്‍, ബാര്‍ക്ക് റേറ്റിങ്ങില്‍ ഒരു മുന്നേറ്റവും ഉണ്ടാക്കാന്‍ ന്യൂസ് 18 കേരളയ്ക്ക് സാധിച്ചില്ല. തുടര്‍ന്ന് ചാനലില്‍ നിന്ന് ഒരോരുത്തരുടെയും രാജി സ്ഥാപനം എഴുതിവാങ്ങിക്കുകയാണ്.
ചാനല്‍ മേധാവിയായിരുന്ന രാജീവ് ദേവരാജിനെ അടുത്തിടെ സ്ഥാപനം മാറ്റിയിരുന്നു. ഇതിനു പകരം പ്രദീപ് പിള്ളയ്ക്കാണ് പുതിയ ചുമതല. കടുത്ത സിപിഎം അനുഭാവികളായ മാധ്യമപ്രവര്‍ത്തകള്‍ വാര്‍ത്തക്കുള്ളില്‍ രാഷ്ട്രീയം കലര്‍ത്തുന്നുവെന്ന പരാതി ഉയര്‍ന്നതോടെ കര്‍ശന നീരീക്ഷണമാണ് മനേജ്മെന്റ് നടത്തുന്നത്.
ഇതിന്റെ ഭാഗമായി ഒരു വാര്‍ത്ത അവതാരകന്റെ രാജി സ്ഥാപനം എഴുതി വാങ്ങിയിരുന്നു. കടുത്ത സിപിഎം അനുഭാവികളായ പത്തു മാധ്യമപ്രവര്‍ത്തകരും സ്ഥാപനത്തിന്റെ നിരീക്ഷണത്തിലാണ്. ഏഷ്യാനെറ്റില്‍ നിന്നും മാതൃഭൂമിയില്‍ നിന്നും ലക്ഷങ്ങള്‍ നല്കി കൊണ്ടുവന്നവരെകൊണ്ട് ഒരു പ്രയോജനവും ഉണ്ടായില്ലെന്നാണ് മനേജ്മെന്റിന്റെ നീരീക്ഷണം. ഇതിനെ തുടര്‍ന്നാണ് ഇവരെ പുറത്താക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. റേറ്റിങ്ങ് ഉയര്‍ത്താന്‍ ഇവര്‍ക്ക് അറുമാസത്തെ സമയവും ചാനല്‍ അധികൃതര്‍ നല്‍കിയിട്ടുണ്ട്.
അതിനിടയിലാണ് ജനം ടിവി തുടര്‍ച്ചയായി ന്യൂസ് 18 കേരളയെ പിന്നിലാക്കി ബാര്‍ക്കില്‍ മുന്നേറ്റം തുടരുന്നത്. മലയാളികള്‍ കാണുന്ന ആദ്യ അഞ്ചു ചാനലുകളില്‍ ഒന്നായി ജനം ടിവി ഇടം പിടിച്ചിട്ടുണ്ട്. സിപിഎം ചാനലായ കൈരളിയെയും കോണ്‍ഗ്രസ് ചാനലായ ജയ്ഹിന്ദിനെയും മറികടന്നാണ് ജനത്തിന്റെ മുന്നേറ്റം. ജമാഅത്തെ ഇസ്ലാമിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മീഡിയാ വണ്ണിനും ബാര്‍ക്ക് റേറ്റിങ്ങി ഒരു കുതിപ്പും ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: