തിരുവനന്തപുരം: സ്വര്‍ണക്കള്ളക്കടത്തില്‍ അറസ്റ്റിലായ മലപ്പുറം വെട്ടത്തൂര്‍ സ്വദേശി റമീസിന്റെ വല്യമ്മാവനാണ് മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയെന്ന് ഐ.എന്‍.എല്‍. ഇയാള്‍ അറസ്റ്റിലായതോടെ ബന്ധമില്ലെന്നുള്ള കുഞ്ഞാലിക്കുട്ടിയുടെ വാദം പച്ചക്കള്ളമാണെന്ന് ഐ.എന്‍.എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ പറഞ്ഞു.
കള്ളക്കടത്തിലെ മുഖ്യപ്രതിയുടെ വല്യമ്മാവനാണ് താനെന്നത് അധികനാള്‍ അദ്ദേഹത്തിന് മറച്ചുപിടിക്കാനാവില്ലെന്നും കാസിം ഇരിക്കൂര്‍ പറഞ്ഞു. കുഞ്ഞാലിക്കുട്ടിയുടെ പിതൃസഹോദരന് (മൂത്താപ്പ) പാണ്ടിക്കടവത്ത് അയമ്മദ് കുട്ടി ഹാജിയുടെ മകളെ വിവാഹംചെയ്തത് മുന്‍ വിദ്യാഭ്യാസ മന്ത്രി പരേതനായ ചാക്കീരി അഹമ്മദ് കുട്ടിയുടെ മൂത്തമകന് ചാക്കിരി അബ്ദുള്‍ ജബ്ബാര്‍ എന്ന ബാപ്പൂട്ടിയാണ്.
ഇവരുടെ ചെറുമകനാണ് റമീസ്. കുറെക്കാലം കുഞ്ഞാലിക്കുട്ടിയുടെ ബിസിനസ് നടത്തിയത് റമീസാണെന്നും അദേഹം പറഞ്ഞു. യുഡിഎഫ് ഭരണകാലത്ത് സ്വര്‍ണക്കടത്തിന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ റമീസ് പിടിയിലായപ്പോള്‍ രാഷ്ട്രീയ ഇടപെടല്‍വഴിയാണ് കൊഫെപോസയില് നിന്നും രക്ഷപ്പെട്ടതെന്ന് ഐഎന്‍എല്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: