തൃശൂര്‍: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്താന്‍ നടത്തിയ ബിരിയാണി ചാലഞ്ചില്‍ നിന്ന് ഡിവൈഎഫ്ഐ തൃശൂര്‍ ജില്ലാ കമ്മിറ്റി അംഗം പണം തട്ടിയെന്ന് പരാതി. ആക്ഷേപവുമായി കടവല്ലൂര്‍ പഞ്ചായത്ത് കമ്മിറ്റികളാണ് രംഗത്തുവന്നത്. സംഭവത്തില്‍ കുറ്റക്കാരനായ നേതാവിനെതിരെ പാര്‍ട്ടി നേതൃത്വത്തിന് നല്കിയ പരാതി തള്ളിയതായും ആക്ഷേപം.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്തുന്നതിനായി നടത്തിയ ബിരിയാണി ചലഞ്ചില്‍ പഴകിയതും അളവ് കുറഞ്ഞതുമായ ബിരിയാണി എഴുപത് രൂപ നിരക്കില്‍ കമ്മറ്റികള്‍ക്ക് നല്‍കുകയും പൊതുജനങ്ങള്‍ക്ക് നൂറ് രൂപക്ക് വില്‍ക്കുകയുമായിരുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ 35 രൂപയാണ് ബിരിയാണിക്ക് ചിലവ് വന്നതെന്നും ജില്ല നേതാവ് ഇതിലൂടെ 40,000 രൂപ വരെ തട്ടിയെടുക്കുകയായിരുന്നുവെന്നും ഡിവൈഎഫ്ഐ പഞ്ചായത്ത് കമ്മിറ്റികള്‍ നല്കിയ പരാതിയില്‍ പറയുന്നു.
എന്നാല്‍ പഞ്ചായത്തിലെ നേതൃത്വം നല്കിയ പരാതി പരിശോധിക്കാതെ സിപിഎം കുന്നംകുളം ഏരിയ നേതൃത്വം ഒതുക്കി തീര്‍ക്കുകയും നേതാവിനെ സംരക്ഷിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ, സിപിഎം എന്നിവയുടെ ജില്ലാ നേതൃത്വത്തിന് പരാതി നല്‍കിയിരിക്കുകയാണ് കടവല്ലൂര്‍ പഞ്ചായത്തിലെ ഡിവൈഎഫ്ഐ കമ്മിറ്റികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: