തൃശൂര്‍: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി രൂപപെടുത്തിയതും 1990 മുതല്‍ വിദേശ രാജ്യങ്ങളില്‍ സാര്‍വ്വത്രികവുമായ അതി നൂതന കരിയര്‍ മാപിംഗ് ടെസ്റ്റ് ഇനി കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്കും പരീക്ഷിക്കാന്‍ തൃശൂര്‍ ജില്ലയിലെ പുതുക്കാട് മുപ്ലിയം ഇഞ്ചക്കുണ്ടിലുള്ള ഐസിസിഎസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് മാനേജ്മെന്റ് സൗജന്യമായി അവസരമൊരുക്കുന്നു.
എട്ട്, ഒന്‍പത്, പത്ത്, പ്ലസ് വണ്‍ പ്ളസ് ടൂ തലങ്ങളിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അവരവരുടെ കരിയര്‍ പൊട്ടന്‍ഷ്യല്‍ ഏതെന്ന് തെരഞ്ഞെടുക്കാന്‍ മാര്‍ഗനിര്‍ദ്ദേശം നല്കാന് കഴിയുന്ന കരിയര്‍ പൊട്ടന്‍ഷ്യല്‍ അസസ്മെന്റ് ടെസ്റ്റ് സിസ്റ്റമാണ് ഇപ്പോള്‍ നിലവിലുള്ളതില്‍ ഏറ്റവും മികച്ചത്. കരിയര്‍ മാപ്പിംഗ് രംഗത്ത് ലോക റെക്കോഡ് ജേതാക്കളായ ബാംഗ്ലൂരിലെ സെന്റര്‍ ഫോര്‍ ലേണിംഗ് ആന്‍ഡ് അഡ്വാന്‍സ്ഡ് പ്രാക്ടീസും (ക്ലാപ്), മൈ സ്കില്‍ ഓഡിറ്റും, സോഷ്യല്‍ റിസര്‍ച്ച് സൊസൈറ്റിയുമായി ചേര്‍ന്നാണ് ഐസിസിഎസ് കോളേജ് കരിയര്‍ മാപ്പിംഗ് ടെസ്റ്റില്‍ പങ്കെടുക്കുവാന്‍ സൗജന്യമായി അവസരമൊരുക്കുന്നത്.
രണ്ടാഴ്ച നീളുന്ന കരിയര്‍ മാപിംഗ് ക്യാമ്പില്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം. കരിയര്‍ മാപിംഗ് പൂര്‍ത്തിയാക്കുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും വേണ്ടി 30ന് കരിയര്‍ ക്ലിനിക് സംഘടിപ്പിക്കും. കരിയര്‍ മാപ്പിംഗിലെ ലോക റെക്കോഡ് ജേതാവും ക്ലാപിന്റെ സ്ഥാപകനും ഇന്ത്യയിലെ ടോപ്ടെന് എഡ്യൂക്കേഷന്‍ ലീഡര്മാരിലൊരാളുമായ പ്രൊഫ. ജി.എസ്. ശ്രീകിരണ്‍ കരിയര്‍ ക്ലിനികിന് നേതൃത്വം നല്‍കും. വിശദവിവരങ്ങള്‍ക്ക്: 7736362205, 9496349282, 8547045239. വാര്‍ത്താസമ്മേളനത്തില്‍ ഐസിസിഎസ് സിഇഎം ഡയറക്ടര്‍ പ്രൊഫ (ഡോ). നിസാം റഹ്മാന്, പ്രിന്‍സിപ്പല്‍ ഡോ. നിര്‍മ്മല്‍ രാജ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ പ്രഭുകുമാര്‍, ലെയ്സണ്‍ ഓഫീസര്‍ സതീഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: