തൃശൂര്‍: കര്‍ക്കടക മാസം ആരംഭിച്ചതോടെ ഇനി ആനകള്‍ക്കും സുഖ ചികിത്സാകാലം. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ആനകള്‍ക്ക് ഒരുമാസം നീണ്ടുനില്‍ക്കുന്ന ചികിത്സയ്‌ക്ക് തൃശൂര്‍ വടക്കുന്നാഥ ക്ഷേത്രത്തില്‍ തുടക്കമായി. സുഖചികിത്സയുടെ ഉദ്ഘാടനം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.ബി. മോഹനന്‍ നിര്‍വ്വഹിച്ചു.
കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ ഗജവീരന്‍ എറണാകുളം ശിവകുമാറിന് മരുന്നുകളുടെ ചേരുവകളോടുകൂടിയ ചോറുരുള നല്‍കിയായിരുന്നു സുഖചികിത്സയ്‌ക്ക് തുടക്കംകുറിച്ചത്. ബോര്‍ഡ് മെമ്പര്‍ പ്രൊഫ. സി.എം. മധു, സ്‌പെഷ്യല്‍ ദേവസ്വം കമ്മീഷണര്‍ എന്‍. ജ്യോതി, ദേവസ്വം ബോര്‍ഡ് സെക്രട്ടറി വി.എ. ഷീജ, ഡെപ്യൂട്ടി സെക്രട്ടറി കെ.കെ. രാജന്‍, തൃശ്ശൂര്‍ ഗ്രൂപ്പ് അസി.കമ്മീഷണര്‍ ഇന്‍ചാര്‍ജ്ജ് വി.എന്‍. സ്വപ്‌ന, വടക്കുന്നാഥ ക്ഷേത്രം ദേവസ്വം മാനേജര്‍ എ.പി. സുരേഷ്‌കുമാര്‍, വടക്കുന്നാഥന്‍ ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ പി. പങ്കജാക്ഷന്‍, സെക്രട്ടറി. ടി.ആര്‍. ഹരിഹരന്‍, ദേവസ്വം എലിഫന്റ് കണ്‍സള്‍ട്ടന്റ് ഡോ: പി.ബി. ഗിരിദാസ്, ഡോ: കെ.പി. അരുണ്‍ ലൈവ് സ്റ്റോക്ക് മാനേജര്‍ കെ.കെ. സിജു, തുടങ്ങിയവര്‍ പങ്കെടുത്തു.
ച്യവനപ്രാശം, അരി, അഷ്ടചൂര്‍ണ്ണം, മഞ്ഞള്‍പ്പൊടി, ഉപ്പ്, വിവിധങ്ങളായ സിറപ്പുകളും ഗുളികകളുമാണ് സുഖചികിത്സക്കായി ദേവസ്വത്തിലെ ആനകള്‍ക്ക് നല്‍കുക. ദേവസ്വം എലിഫന്റ് കണ്‍സള്‍ട്ടന്റ് ഡോ. പി.ബി. ഗിരിദാസന്റെ നിര്‍ദ്ദേശമനുസരിച്ചാണ് സുഖചികിത്സ നടത്തുന്നത്. സുഖചികിത്സയ്‌ക്കുള്ള മരുന്നിന്റെ കൂട്ടുകള്‍ നെല്ലുവായ് ധന്വന്തരി ക്ഷേത്രത്തോടനുബന്ധിച്ചുള്ള ധന്വന്തരി ആയുര്‍വ്വേദ ആശുപത്രിയില്‍ വെച്ചാണ് തയ്യാറാക്കുന്നത്. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് ഇപ്പോള്‍ 7 ആനകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: