കുന്നത്തൂര്‍: താലൂക്കിലെ ഹയര്‍ സെക്കണ്ടറി സ്ക്കൂളുകളുടെ ചരിത്രത്തിലാദ്യമായി ഹ്യുമാനിറ്റീസ് ഗ്രൂപ്പില്‍ നെടിയവിള വിജിഎസ്എസ് അംബികോദയം എച്ച്എസ്എസിലെ ശ്രേയ സൂസന്‍സോളു മുഴുവന്‍ മാര്‍ക്കും (1200/1200) നേടി.
കുന്നത്തൂര്‍ കരിന്തോട്ടുവ ബഥാനിയായില്‍ ഫാദര്‍ സോളുകോശി രാജുവിന്റേയും സുനി സോളുവിന്റേയും മകളാണ്. 2018ലെ എസ്എസ്എല്‍സി പരീക്ഷയിലും ശ്രേയ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയതാണ്. എല്ലാവരും സയന്സ്ഗ്രൂപ്പുകള്ക്ക് പിറകേ പോകുമ്പോഴായിരുന്നു ശ്രേയ ഹ്യുമാനിറ്റീസ് ഗ്രൂപ്പ് എടുത്തത്. ഒന്നാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷയിലും മുഴുവന്‍ മാര്‍ക്ക് നേടിയിരുന്നു.
അച്ഛന് ഫാദര്‍ സോളുകോശി രാജൂ ഓര്‍ത്തഡോക്സ് സഭയുടെ കൊല്ലം ഭദ്രാസനം സെക്രട്ടറിയും പട്ടാഴി സെന്റ് തോമസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് വികാരിയുമാണ്. അമ്മ സുനിസോളു ഉപ്പൂട് എംഎംഎച്ച്എസ്എസിലെ അദ്ധ്യാപികയാണ്. സഹോദരന് സിയോണ്‍ സോളു കോശി ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയിരുന്നു. ഇംഗ്ലീഷ് സാഹിത്യം ഐച്ഛികമായി എടുത്ത് ഡിഗ്രിക്ക് പഠിക്കുവാനാണ് ശ്രേയയുടെ ആഗ്രഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: