കൊല്ലം: ഹരിതകേരള മിഷന്റെ നേതൃത്വത്തില്‍ കോര്‍പ്പറേഷനും കടപ്പാക്കട ഫയര്‍ഫോഴ്സും സിവില്‍ ഡിഫന്‍സും ചേര്‍ന്ന് കോര്‍പ്പറേഷന്റെ കുളങ്ങളുടെ ശുചീകരണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കല്ലുംതാഴം ഡിവിഷനിലെ കൊച്ചുകുളത്തിന്റെ ശുചീകരണം മേയര്‍ ഹണി ബഞ്ചമിന് ഉദ്ഘാടനം ചെയ്തു. ഡിവിഷന് കൗണ്‍സിലര്‍ കൂടിയായ ഡെപ്യൂട്ടി മേയര്‍ എസ്. ഗീതാകുമാരി അദ്ധ്യക്ഷയായി.
പുല്ലും കാടും മാലിന്യവും മൂടിയ ഏകദേശം ആറടിയോളം വെള്ളമുണ്ടായിരുന്നു. ജില്ലാ ഫയര്‍ ഓഫീസര്‍ കെ. ഹരികുമാറിന്റെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍, സ്കൂബാ ടീം, മുപ്പതോളം വരുന്ന വാളണ്ടിയേഴ്സ് വളരെയേറെ പ്രയത്നിച്ചാണ് കുളത്തിലെ പുല്ലും കാടും മറ്റും നീക്കം ചെയ്തത്.
കുളത്തിലെ വെള്ളം കുടിവെള്ളത്തിനുള്‍പ്പെടെ സജ്ജമാക്കാനാണ് കോര്‍പ്പറേഷന്റെ തീരുമാനമെന്ന് മേയര്‍ പറഞ്ഞു. കോര്പ്പറേഷന് പരിധിയില്‍ ഉള്ള 90 കുളങ്ങളും സംരക്ഷിക്കും. ഇതിനായി ഹരിതകേരള മിഷന്, ഫയര്‍ഫോഴ്സ്, സിവില്‍ ഡിഫന്‍സ്, അയ്യങ്കാളി തൊഴിലുറപ്പു പദ്ധതി തുടങ്ങിയവരുടെ യോഗം ഉടന്‍ വിളിക്കുമെന്നും മേയര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: