ഉദുമ: സ്വന്തമായി ടിവിയില്ലാത്തതിനാല്‍ പഠനത്തിന് അയല്‍ വീടുകള്‍ കയറി ഇറങ്ങുകയാണ് ഒരു കുടുംബത്തിലെ നാല് കുട്ടികള്‍. ബേക്കല്‍ ചിറമ്മലിലെ അനില്‍, സഹോദരി ചിത്ര എന്നിവരുടെ മക്കളാണ് ഓണ്‍ലൈന്‍ പഠനം വന്നതോടു കൂടി ടിവി ഇല്ലാത്തതുകൊണ്ട് പഠനം മുടങ്ങിയത്.
കടല്‍ ക്ഷോഭത്താല്‍ പാതി തകര്‍ന്ന വീട്ടിലാണ് സഹോദരങ്ങളായ അനിലും അനീഷും സഹോദരി ചിത്രയുടെ കുടുംബവും താമസിക്കുന്നത്. പിതാവ് നാരായണന്റെ മരണത്തോടെയാണ് കുടുംബം ദാരിദ്ര്യത്തിലായി. ഇതോടെയാണ് സഹോദരങ്ങള്‍ മത്സ്യബന്ധനത്തിനിറങ്ങിയത്.
മാതാവ് മുല്ല(52) അസുഖത്താല്‍ വീട്ടില്‍ തന്നെയാണ്. അനിലിന്റെ മക്കളായ അനഘ അഞ്ചിലും അശ്മിത മൂന്നിലും സഹോദരി ചിത്രയുടെ മക്കളായ സുമിഷ ആറിലും സുമിത്ത് അഞ്ചാം ക്ലാസിലും പഠിക്കുകയാണ്. വര്‍ഷങ്ങളായി കടലോരത്ത് താമസിക്കുന്ന ഇവര്‍ക്ക് സ്വന്തമായി ഭൂമിയില്ലാത്തതിനാല്‍ കടലിനോട് മല്ലിട്ട് ജീവിതം മുന്നോട്ട് നയിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: