വണ്ണപ്പുറം: സേവാഭാരതി വണ്ണപ്പുറം പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തില്‍ പട്ടയക്കുടിയില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ വിദ്യാഭ്യാസ സൗകര്യമൊരുക്കി.
വിപിന്‍-രമ്യാ ദമ്പതികളുടെ മക്കളായ വൈഗ, ദേവിക, ആരോമല്‍ എന്നീ വിദ്യാര്‍ത്ഥികള്‍ക്ക് ആണ് എല്‍ഇഡി ടെലിവിഷന്‍, ഡിഷ് ഉള്‍പ്പെടെ നല്‍കിയത്. ഡിഷ് 6 മാസത്തേക്ക് ചാര്‍ജ്ജ് ചെയ്താണ് ഓണ്‍ലൈന്‍ സൗകര്യം ലഭ്യമാക്കിയത്.
സേവാഭാരതി പഞ്ചായത്ത് പ്രസിഡന്റ് വി.കെ. അജി, പഞ്ചായത്ത് സെക്രട്ടറി മണി, സേവാഭാരതി ജില്ലാ സംഘടനാ സെക്രട്ടറി റ്റി.ആര്. രഞ്ജിത്ത്, മണ്ഡല് ബൗദ്ധിക്ക് പ്രമുഖ് രാജേഷ്, പ്രമോദ്, ബിജു, സിന്ധു അജി, എന്നിവര്‍ പങ്കെടുത്തു. ഇതൊടൊപ്പം പട്ടയകുടി മേഖലയില്‍ വിവിധ വീടുകളില്‍ വസ്ത്ര വിതരണവും നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: