ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന പ്രവചനവുമായി പാറശ്ശാല മുതല്‍ മഞ്ചേശ്വരം വരെ ഇസ്ലാമികവത്കരണം നടത്തുന്ന യുവ പ്രതിഭയാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീല്‍. കഴിഞ്ഞ ദിവസം ചാലനുകള്‍ പുറത്തുവിട്ട വാര്‍ത്തയാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലും സ്വപ്ന സുരേഷും തമ്മില്‍ ബന്ധപ്പെട്ടിരുന്നു എന്നത്. സംസ്ഥാന മന്ത്രിക്ക്, വിവാദ നായിക സ്വപ്ന യുമായി എന്തു ബന്ധം എന്ന് അത്ഭുതപ്പെട്ട പ്രേക്ഷകരുടെ മുന്നിലേക്ക് മണിക്കൂറുകള്‍ക്കുള്ളില്‍ ജലീല്‍ പ്രത്യക്ഷപ്പെട്ടു. യുഎഇ കോണ്‍സല്‍ ജനറല്‍ തന്നോട് ആവശ്യപ്പെട്ട പ്രകാരമാണ് താന്‍ സ്വപ്ന സുരേഷുമായി ബന്ധപ്പെട്ടതെന്ന് ജലീല്‍ അവകാശപ്പെട്ടു. റംസാന് റിലീഫ് വസ്തുക്കള്‍ വിതരണം ചെയ്യുന്നതിന് താല്പര്യമുണ്ടോ എന്നും, താല്പര്യം ഉണ്ടെങ്കില്‍ സ്വപ്നയുമായി ബന്ധപ്പെടണമെന്നും കോണ്‍സല്‍ ജനറല്‍ ആവശ്യപ്പെട്ടു എന്നായിരുന്നു മന്ത്രിയുടെ ഭാഷ്യം.
കേരള സര്‍ക്കാരിന്റെ ഔദ്യോഗിക വെബ് സൈറ്റ് നല്കുന്ന വിവരം അനുസരിച്ചു ജലീലിന്റെ പേഴ്സണല്‍ സ്റ്റാഫില്‍ പത്തു സെക്രട്ടറിമാരുണ്ട്. ഒരു വിദേശ രാജ്യത്തിന്റെ ദക്ഷിണ ഭാരതത്തിലെ കോണ്‍സല്‍ ജനറല്‍ ഫോണ്‍ സന്ദേശം അയച്ചു എന്ന് കേട്ടപ്പോഴേക്കും ജലീല്‍ സ്വപ്നയുമായി ബന്ധപ്പെട്ടു. റംസാന് റിലീഫ് വസ്തുക്കള്‍ വിതരണം ചെയ്യാനാണ് സ്വപ്നയെ ബന്ധപ്പെടാന്‍ കോണ്‍സല്‍ ജനറല്‍ ആവശ്യപ്പെട്ടത് എന്ന് ജലീല്‍ പലവട്ടം പറഞ്ഞു. ഇത് തന്റെ പേഴ്സണല്‍ സ്റ്റാഫിലെ ഏതെങ്കിലും ഇസ്ലാമിക സഹോദരനെ ഏല്‍പ്പിച്ചാല്‍ പോരേ? മന്ത്രി തന്നെ ഈ അതി സാഹസിക പ്രക്രിയയ്ക്ക് ഇറങ്ങിത്തിരിക്കണമായിരുന്നോ എന്ന ചോദ്യം ആരും ചോദിച്ചു കേട്ടില്ല !
കോണ്‍സല്‍ ജനറല്‍ എന്നത് അത്ര തന്ത്രപ്രധാന പദവിയൊന്നും അല്ല. അമേരിക്കന്‍ കോണ്‍സല്‍ ജനറല്‍, ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈ കമ്മീഷണര്‍, മറ്റു രാജ്യങ്ങളിലെ കോണ്‍സല്‍ ജനറല്‍മാര്‍ തുടങ്ങിയവരൊക്കെ പത്ര സ്ഥാപനങ്ങളില്‍ കയറി ഇറങ്ങുന്നതു ചെന്നൈ നഗരത്തിലെ സ്ഥിരം കാഴ്ചകളില്‍ ഒന്നാണ്. ഒരു സംസ്ഥാന മന്ത്രിക്കു തന്റെ തലയില്‍ കയറ്റിവെയ്ക്കാനുള്ള പ്രാധാന്യമൊന്നും ഇന്നാട്ടിലെത്തുന്ന കോണ്‍സല്‍ ജനറല്‍ എന്ന വിദേശകാര്യ ഉദ്യോഗസ്ഥനില്ല എന്നതാണ് സത്യം. കോണ്‍സല്‍ ജനറല്‍ പറഞ്ഞു, ആവശ്യപ്പെട്ടു എന്നൊക്കെ സാധാരണ ജനങ്ങളെ പറഞ്ഞു ധരിപ്പിക്കാം.
കോണ്‍സല്‍ ജനറല്‍ അല്ലല്ലോ ജലീലിന് ശമ്പളം നല്‍കുന്നത്. ഒരു ഇസ്ലാമിക രാജ്യത്തിന്റെ കോണ്‍സല്‍ ജനറല്‍ ആയാല്‍കൂടി, അദ്ദേഹം പറയുന്നത് അക്ഷരംപ്രതി നടപ്പാക്കാന്‍ ജലീല്‍ യുഎഇയുടെ വിധേയനല്ല എന്നതല്ലേ സത്യം? ഏതായാലും റംസാന് റിലീഫ് വസ്തുക്കള്‍ വിതരണം ചെയ്യുന്നതിന് ഇത്രമാത്രം ദൈര്‍ഘ്യമുള്ള ടെലിഫോണ്‍ വിളികളുടെ ആവശ്യമുണ്ടോ എന്ന് വ്യക്തമാക്കേണ്ടത് ജലീലാണ്..
ജലീല്‍, താങ്കളുടെ ന്യായീകരണ ശ്രമങ്ങള്‍ വിജയിച്ചിട്ടില്ല. ഉത്തരം കിട്ടാത്ത പല ചോദ്യങ്ങളിലേക്കാണ് അത് നയിക്കുന്നത്. കൂടാതെ, ബിജെപി വൈസ് പ്രസിഡന്റ് എ.എന്‍. രാധാകൃഷ്ണന് നടത്തിയ ഒരു വെളിപ്പെടുത്തല്‍ മുഖ്യധാരാ മാധ്യമങ്ങള്‍ മുക്കിയതും ശ്രദ്ധേയമായി . നിയമസഭാ സ്പീക്കര്‍ ശ്രീരാമകൃഷ്ണന് നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപമുള്ള നക്ഷത്ര ഹോട്ടലില്‍ താമസിച്ചുവെന്നോ, ആരൊക്കെയോ ആയി കൂടിക്കാഴ്ച നടത്തിയെന്നോ ഒക്കെയാണ് അദ്ദേഹം പറയുന്നത്. തന്റെ കയ്യില്‍ അതിനുള്ള തെളിവുകള്‍ ഉണ്ടെന്നും അവകാശപ്പെടുന്നു. പറഞ്ഞത് രാധാകൃഷ്ണന് ആയതു കാരണം തള്ളിക്കളയാന്‍ ആവില്ല. അത് അങ്ങനെയാണ്. ശ്രീരാമകൃഷ്ണന്, അങ്ങ് ഇത് വായിക്കുന്നുണ്ടോ ?
കുമാര്‍ ചെല്ലപ്പന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: