കൊച്ചി: ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബി-എസ്.യു.വിയുടെ കണ്‍സെപ്റ്റ് പതിപ്പ് നിസാന്‍ അവതരിപ്പിച്ചു. നിസാന്‍ മാഗ്നൈറ്റ് എന്നാണ് വാഹനത്തിന് പേരിട്ടിരിക്കുന്നത്. സാങ്കേതികവിദ്യയാല്‍ സമ്പന്നവും സ്റ്റൈലിഷുമായ ബി-എസ്.യു.വി ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യന്‍ വിപണിയിലെത്തും. ജപ്പാനില്‍ രൂപകല്‍പ്പന ചെയ്യുന്ന വാഹനം ഇന്ത്യയിലാണ് നിര്‍മ്മിക്കുക.
‘മാഗ്നറ്റിക്’, ‘ഇഗ്നൈറ്റ്’ എന്നീ പദങ്ങളുടെ സംയോജനമാണ് മാഗ്നൈറ്റ് എന്ന പേര്. വാഹനത്തിന്റെ രൂപകല്‍പ്പനയെയും ഗുണങ്ങളെയും പ്രമുഖമാക്കുന്നതാണ് മാഗ്നൈറ്റ് എന്ന പദം. നിസാന്‍ ഇന്ത്യയില്‍ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്ന ഒരു പുതിയ യുഗത്തിന്റെ തുടക്കത്തിനെയാണ് ഇഗ്നൈറ്റ് എന്ന വാക്കിലൂടെ ഉദ്ദേശിക്കുന്നത്.
‘മേക്ക് ഇന്‍ ഇന്ത്യ, മേക്ക് ഫോര്‍ ദി വേള്‍ഡ്’ എന്ന തത്ത്വചിന്തയിലാണ് നിസ്സാന്‍ മാഗ്നൈറ്റ് നിര്‍മ്മിക്കുന്നത്. ഇന്ത്യന്‍ ഉപഭോക്താക്കളുടെ ആവശ്യങ്ങളും അഭിലാഷങ്ങളും കണക്കിലെടുത്തായിരിക്കും രൂപകല്‍പ്പന. ശക്തവും ചലനാത്മകവുമായ റോഡ് സാന്നിധ്യം വാഹനം വാഗ്ദാനം ചെയ്യുന്നു. സ്റ്റൈലിഷ് ഡിസൈനോടുകൂടിയ സവിശേഷതകളാല്‍ സമ്പന്നമായ പ്രീമിയം വാഹനമായിരിക്കും നിസാന്‍ മാഗ്നൈറ്റ്.
നിസാന്റെ ആഗോള എസ്.യു.വി ഡിഎന്‍എയിലെ പരിണാമത്മകമായ കുതിപ്പാണ് നിസാന്‍ മാഗ്നൈറ്റ്. കട്ടിംഗ് എഡ്ജ് ടെക്നോളജിയോടെ എത്തുന്ന മാഗ്നൈറ്റ് ഈ വിഭാഗത്തിലെ ഒരു ഗെയിം ചെയിഞ്ചര്‍ വാഹനമായിരിക്കും. നിസാന്‍ മാഗ്നൈറ്റ് ബി-എസ്.യു.വി വിഭാഗത്തെ തന്നെ പുനര്‍നിര്‍വചിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്.’ നിസാന്‍ മോട്ടോര്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ രാകേഷ് ശ്രീവാസ്തവ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: