ന്യൂഡല്‍ഹി: സ്വര്‍ണ കള്ളക്കടത്ത് കേസില്‍ മൂന്നാം പ്രതിയായ ഫൈസല്‍ ഫരീദിന്റെ പാസ്പോര്‍ട്ട് കേന്ദ്ര വിദേശകാര്യ മന്ത്രാലയം റദ്ദാക്കി. കസ്റ്റംസിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. ഇതോടെ ഫൈസല്‍ ഫരീദ് മറ്റു രാജ്യങ്ങളിലേക്ക് കടക്കാനുള്ള സാധ്യത അടഞ്ഞു. ഫൈസല്‍ ഫരീദിനെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ സജീവമാക്കിയിരിക്കുകയാണ് കേന്ദ്ര ഏജന്‍സികള്‍.
ദുബായിലെ താമസ സ്ഥലത്തുണ്ടായിരുന്ന ഫൈസല്‍ ഫരീദ് ഒളിവിലാണെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ഇയാള്‍ക്കെതിരെ എന്‍ഐഎ കോടതി ജാമ്യമില്ലാ വാറന്റും പുറപ്പെടുവിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പാസ്പോര്‍ട്ട് റദ്ദാക്കല്‍ നടപടി. പാസ്പോര്‍ട്ട് റദ്ദാക്കിയതിനാല്‍ യുഎഇയില്‍ പുറത്തിറങ്ങുക തന്നെ പ്രയാസകരമായിരിക്കും.
നയതന്ത്ര ബാഗേജ് എന്നപേരില്‍ സ്വര്‍ണം അയച്ചത് ഫൈസല്‍ ഫരീദാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ആരോപണം നിഷേധിച്ച് ഫൈസല്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തിയെങ്കിലും പിന്നീട് ഒളിവില്‍ പോകുകയായിരുന്നു. യുഎഇയില്‍ ട്രേഡിങ് ഏജന്‍സി നടത്തുന്നയാളാണ് കൊടുങ്ങല്ലൂര്‍ സ്വദേശി ഫൈസില്‍ ഫരീദ്. എന്നാല്‍ ട്രേഡിങ് ഏജന്‍സിയുടെ മറവില്‍ ഇയാള്‍ കള്ളക്കടത്ത് നടത്തുകയും ട്രേഡിങ് ഏജന്‍സി വെറും കടലാസ് കമ്പനി ആണെന്നുമാണ് കസ്റ്റംസിന്റെ നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: