തൃശൂര്‍: കുന്നംകുളത്ത് കൊറോണ വ്യാപനം തടയുന്നതില്‍ ഗുരുതര വീഴച്ചയെന്ന്് ആരോപണം. പോലീസും ആരോഗ്യ വകുപ്പും നഗരസഭാ അധികാരികളും തമ്മിലുള്ള ആശയ വിനിമയത്തില്‍ ഏകോപനം ഇല്ലാതായതാണ് പ്രശ്നങ്ങള്‍ക്ക് കാരണം.
കഴിഞ്ഞ ദിവസം അധികം കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും ഒരു വാര്‍ഡ് മാത്രമാണ് ആദ്യം കണ്ടെയ്ന്റ്‌മെന്റ് സോണായി പ്രഖ്യാപിച്ചത്. പിന്നീട് ഏറെ വൈകി രാത്രി 10 മണിയോടെയാണ് ബാക്കി രണ്ടു വാര്‍ഡുകള്‍ കൂടി കണ്ടെയ്ന്റ്‌മെന്റ് സോണായി പ്രഖ്യാപിച്ചത്. തുടര്‍ന്ന് സോഷ്യല്‍ മീഡിയയിലൂടെ പോലീസിന്റെതെന്ന രീതിയില്‍ വന്ന നിയന്ത്രണമുള്ള വാര്‍ഡുകളെ സംബന്ധിച്ച വാര്‍ത്തകള്‍ ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി പരത്തി. നഗരസഭയിലെ തന്നെ സിഡിഎസ് ചെയര്‍പേര്‍സണ്‍മാര്‍ ഉള്‍പ്പെടെ അഞ്ച് പേരാണ് ഒരു വീട്ടില്‍ ഒന്നിച്ച് ക്വാറന്റൈനില്‍ കഴിഞ്ഞത്. ഈ തെറ്റായ നടപടി മൂലം ഇവര്‍ക്ക് അഞ്ചു പേര്‍ക്കും കൊറോണ പോസിറ്റീവായി. പ്രാഥമിക സമ്പര്‍ക്കത്തിലുള്ള സ്രവമെടുക്കപ്പെട്ട ജീവനക്കാര്‍ ക്വാറന്റൈനില്‍ കഴിയണം എന്ന പ്രാഥമിക വ്യവസ്ഥകള്‍ പോലും കുന്നംകുളം നഗരസഭയില്‍ ലംഘിക്കപെട്ടു.
പല ജീവനക്കാരും നഗരസഭയില്‍ ജോലിക്ക് വരുന്നുണ്ടായിരുന്നുവെന്നാണ് വെളിപ്പെടുത്തല്‍.നിരീക്ഷണത്തില്‍ പോകേണ്ടവര്‍ വരുത്തിയ വീഴ്ചയാണ് വ്യാപനം കൂട്ടുന്നതിന് പ്രധാന കാരണമായത്. ചെറുകുന്ന് വാര്‍ഡില്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്ത രോഗിയുടെ ഉറവിടം കണ്ടെത്താന്‍ വേണ്ടത്ര ശ്രമം നടന്നില്ല. ഭരണകക്ഷിയില്‍പെട്ട കൗണ്‍സിലര്‍ യോഗത്തില്‍ പങ്കെടുത്തതും അധികാരികളുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ള ഗുരുതര വീഴ്ചയായി ചൂണ്ടിക്കാട്ടുന്നു.
നഗരസഭയിലെ മുഴുവന്‍ കൗണ്‍സിലര്‍മാരുടേയും ആദ്യ പരിശോധന ഫലങ്ങളെല്ലാം നെഗറ്റീവാണ്. ചെയര്‍പേഴ്‌സന്‍, വൈസ് ചെയര്‍മാന്‍, സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ള 37 പേരുടെ ആന്റിജന്‍ പരിശോധന ഫലമാണ് പുറത്തു വന്നത്. തുടര്‍ന്ന് 100 പേരുടെ ആന്റിജന്‍ പരിശോധനയില്‍ മേഖലയില്‍ രോഗവ്യാപനം ഉണ്ടായോ എന്നത് സംമ്പന്ധിച്ച് ധാരണയിലെത്താനാകുമെന്ന് ആശുപത്രി സൂപ്രണ്ട്് മണികണ്ഠന്‍ അറിയിച്ചു.ജനങ്ങളുടെ ജീവന് സംരക്ഷണം കൊടുക്കേണ്ടവര്‍ അവരുടെ ജീവന്‍ വെച്ച് പന്താടരുതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ കെ.കെ. അനീഷ് കുമാര്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: