തിരുവനന്തപുരം: മെഡിക്കല്‍ കോളജിലെ അഞ്ച് ഡോക്ടര്‍മാര്‍ക്ക് കൊറോണ വൈറസ്ബാധ സ്ഥിരീകരിച്ചു. രണ്ട് പിജി ഡോക്ടര്‍മാര്‍ക്കും മൂന്ന് ഹൗസ് സര്‍ജനുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ സര്‍ജറി യൂണിറ്റിലെ 30 ഡോക്ടര്‍മാരെ ക്വാറന്റീനിലേക്ക് മാറ്റി. ആശുപത്രിയിലെ സര്‍ജറി യൂണിറ്റും താത്കാലികമായി അടച്ചു.
കൊറോണ രോഗികളുടെ എണ്ണം അനുദിനം വര്‍ധിക്കുന്ന തലസ്ഥാന ജില്ലയില്‍ സ്ഥിതി അതീവ ഗുരുതരമാണ്. ഉറവിടം വ്യക്തമാകാത്ത കേസുകളുടെ എണ്ണം കൂടിവരുന്നത് ആശങ്ക പടര്‍ത്തുന്നുണ്ട്. കഴിഞ്ഞ ദിവസം മാത്രം 208 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയുണ്ടായി. വൈകുന്നേരം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 157 പേര്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചിരുന്നത്. എന്നാല്‍ അട്ടക്കുളങ്ങര വ്യാപാര സ്ഥാപനത്തിലെ തൊഴിലാളികളുടെ പരിശോധനാഫലം പുറത്തു വന്നതോടുകൂടി രോഗബാധിതരുടെ എണ്ണം 208 ആയി ഉയരുകയായിരുന്നു. ക്വാര്‍ട്ടേഴ്സില്‍ താമസിച്ചിരുന്ന 61 തൊഴിലാളികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
രോഗം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ക്വാറന്റീന് കേന്ദ്രങ്ങള്‍ സജ്ജമാക്കുകയാണ് ജില്ലാ ഭരണകൂടം. ഇതിന്റെ ഭാഗമായി കണ്വെന്ഷന് സെന്ററുകള്‍ ഏറ്റെടുക്കുന്ന നടപടികള്‍ തുടരുകയാണ്. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം ക്വാറന്റീന് സെന്ററാക്കി മാറ്റിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: