തിരുവനന്തപുരം: റംസാന് ധാന്യകിറ്റ് വിതരണകാര്യം സംസാരിക്കാന്‍ യു എ ഇ കോണ്‍സിലേറ്റുമായി ബന്ധപ്പെട്ടു എന്ന മന്ത്രി കെ ടി ജലീലിന്റെ വാദം അദ്ദേഹത്തിന് തിരിച്ചടിയാകും. കള്ളക്കടത്തു കേസില്‍ പ്രതിയായ സ്വപ്ന സുരേഷിനെ നിരവധി തവണ ഫോണില്‍ വിളിച്ചത് ന്യായീകരിക്കാനാണ് റംസാന് കിറ്റുവാദം നിരത്തിയത്. യുഎഇ കോണ്‍സല്‍ ഓഫീസിലെ അറ്റാഷെയുമായി നടത്തിയ വാട്സ് അപ്പ് ചര്‍ച്ചയുടെ സ്ക്രീന്‍ ഷോട്ടും മന്ത്രി പുറത്തുവിട്ടു.
മന്ത്രിയുടെ നടപടി നഗ്നമായ പ്രോട്ടോക്കോള്‍ ലംഘനമാണ്. നിയമ ലംഘനവുമാണ്.
വൈദ്യുതി മുടക്കം, കുടിവെള്ളം നിലയ്ക്കല്‍ തുടങ്ങിയ താല്‍ക്കാലിക കാര്യങ്ങളില്‍ ഒഴികെ ഒന്നിലും സംസ്ഥാന സര്‍ക്കാര്‍ അധികൃതരുമായി ബന്ധപ്പെടരുതെന്നാണ് വിദേശകാര്യ മന്ത്രാലയം പ്രോട്ടോക്കോള്‍ ഹാന്‍ഡ് ബുക്കില്‍ വ്യക്തമാക്കുന്നത്. ഇത്തരം കാര്യങ്ങള്‍ക്കും സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസറുമായിട്ടാണ് സംസാരിക്കേണ്ടത്. വിദേശ കച്ചവടം, പുറത്തുനിന്നുള്ള സഹായം, പദ്ധതി പങ്കാളിത്തം എന്നിവയിലൊന്നും ഒരുവിധത്തിലും സംസ്ഥാന സര്‍ക്കാരുകളുമായി ബന്ധം പാടില്ലന്ന് ഹാന്‍ഡ് ബുക്കില്‍ 18-ാം അധ്യായം വ്യക്തമായി പറയുന്നു. വിദേശകാര്യ വകുപ്പിന്റെ അനുമതിയോടെ ഫോറിന് കറന്‍സി അക്ടിനു വിധേയമായി മാത്രമേ സാമ്പത്തിക സഹായം സ്വീകരിക്കാവു എന്നു വ്യക്തമാക്കുന്നുണ്ട്.
വിദേശ രാജ്യങ്ങളുടെ ഓഫീസുകളുമായി ഇടപെടുമ്പോള്‍ മന്ത്രിമാര്‍ക്കും പെരുമാറ്റച്ചട്ടമുണ്ട്. അതില്‍ പ്രാധാനം ഔദ്യോഗികമായി മാത്രമേ ഇടപെടല്‍ ആകാവൂ എന്നതാണ്.
കെ ടി ജലീല്‍ യു എ ഇ അറ്റാഷെയുമായി നടത്തിയ ഇടപെടലുകള്‍ ഇതെല്ലാം ലംഘിക്കുന്നതാണ്.
റംസാന് കിറ്റുകള്‍ തന്റെ മണ്ഡലത്തില്‍ വിതരണം ചെയ്യണമെന്ന് മന്ത്രി ജലീല്‍ ആവശ്യപ്പെട്ടതും കോണ്‍സലേറ്റ് നല്കിയതും തെറ്റാണ്. അതിന്റെ ബില്ലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കാണ് താന്‍ സ്വപ്നയെ പലതവണ വിളിച്ചതെന്ന് ജലീല്‍ തന്നെ സമ്മതിക്കുന്നു. വിദേശ സഹായം സ്വീകരിക്കണമെങ്കില്‍, അത് 700 കോടി രൂപയാണെങ്കിലും 1000 ഭക്ഷ്യ കിറ്റാണെങ്കിലും വിദേശകാര്യ വകുപ്പിന്റെ അനുമതി ആവശ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: