കോട്ടയം: മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട സ്വര്‍ണക്കടത്തു കേസിലൂടെ പുറത്തുവരുന്നത് സിപിഎമ്മിലെ ഇസ്ലാമിക ഭീകരസംഘടനകളുടെ സ്വാധീനം. അവര്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ വരെ കയറിപ്പറ്റാനും സ്വന്തം കാര്യങ്ങള്‍ ഓഫീസിലുള്ളവരെക്കൊണ്ട് ചെയ്യിപ്പിക്കാനും കഴിഞ്ഞുവെന്നത് നിസാരകാര്യമല്ല.
എല്ലാ പാര്‍ട്ടികളിലും ഞങ്ങളുടെയാള്‍ക്കാരുണ്ട് എന്ന് ചില തീവ്രവാദ സംഘടനകളുടെ നേതാക്കള്‍ വാര്‍ത്താ സമ്മേളനം വിളിച്ച് പ്രഖ്യാപിച്ചിട്ട് കാലമേറെയായില്ല. പാര്‍ട്ടിയുടെ ഉള്ളിന്റെയുള്ളില്‍ പോലും അവര്‍ വലിയ സ്വാധീനം നേടിക്കഴിഞ്ഞുവെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. കേസില്‍ അറസ്റ്റിലായവരും ഇനി അറസ്റ്റിലാകാനുള്ളവരുമെല്ലാം ഭീകരബന്ധമുള്ളവരാണെന്ന് എന്‍ഐഎക്ക് സൂചനയുണ്ട്. കാലങ്ങളായി വലിയ തോതില്‍ സ്വര്‍ണക്കടത്ത് നടത്തിവന്ന ഇവര്‍ ഈ സ്വര്‍ണം ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ടുണ്ടാക്കാനാണ് ഉപയോഗിക്കുന്നതെന്നാണ് ഐബിയും എന്‍ഐഎയും റോയും എല്ലാം കണ്ടെത്തിയിട്ടുള്ളത്.
ഇവരുടെയെല്ലാം പ്രധാന നേതാവാണ് ഫാസില്‍ ഫരീദ്. യുഎഇയില്‍ കാലങ്ങളായി താമസമുറപ്പിച്ച ഇയാളാണ് സ്വര്‍ണടക്കത്തിന്റെ മുഖ്യസൂത്രധാരനെന്നാണ് ഇതുവരെയുള്ള വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് രാജ്യത്തിന്റെ രഹസ്യാന്വേഷണ ഏജന്‍സികള്‍ തെരയുന്ന ഇത്തരമൊരു വ്യക്തി മുഖ്യമന്ത്രിയുടെ ഓഫീസുമായി നേരിട്ട് ‘നയതന്ത്ര’ ബന്ധം തന്നെ തുറന്നുവെന്നത് ഞെട്ടിക്കുന്ന സത്യമാണ്. ജലാലാണ് മറ്റൊരു പ്രതി. തോക്കുകടത്തിയ കേസിലും സ്വര്‍ണക്കടത്തുകളുമായി ബന്ധപ്പെട്ട കേസുകളിലും പ്രതിയായ റമീസാണ് മറ്റൊരാള്‍. ഇന്നലെ അറസ്റ്റിലായ മുഹമ്മദ് ഷാഫി, അംജത്ത് അലി എന്നിവര്‍ക്കും ചില തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്നാണ് സൂചന. റമീസ് കടത്തിയ തോക്കുകള്‍ എവിടേക്കു പോയെന്നു പോലും ഇനിയും കണ്ടെത്തിയിട്ടില്ല. മാത്രമല്ല ഇയാള്‍ കടത്തിയ തോക്കുകളുടെ ബാലിസ്റ്റിക് പരിശോധനയുടെ റിപ്പോര്‍ട്ട് പോലും കേരളപോലീസ് കസ്റ്റംസിന് നല്‍കിയിട്ടില്ല. 2019ലായിരുന്നു തോക്കുകടത്ത്.
പല സിപിഎമ്മുകാരും പകല്‍ സിപിമ്മും രാത്രി പോപ്പുലര്‍ ഫ്രണ്ടുകാരനുമാണെന്ന ആരോപണം കാലങ്ങളായി ഉയരുന്നുണ്ട്. എന്നാല്‍, മുസ്ലിം മതന്യൂനപക്ഷത്തെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കാന്‍ വഴിവിട്ടു ശ്രമങ്ങള്‍ നടത്തിവരുന്ന പാര്‍ട്ടി ഈ ആരോപണത്തെ ഗൗരവമായി കണ്ടില്ല. മാത്രമല്ല തീവ്രവാദികളുടെ പാര്‍ട്ടി അംഗത്വം സിപിഎമ്മിന് നേട്ടമുണ്ടാക്കുമെന്നു പോലും ചില നേതാക്കള്‍ കരുതി.
അഭിമന്യു വധക്കേസില്‍ പാര്‍ട്ടിയും എസ്എഫ്ഐയും ഭീകരരുമായി വിട്ടുവീഴ്ച നടത്തി. വിമര്‍ശനവും എതിര്‍പ്പും രൂക്ഷമായ ശേഷമാണ് പല പ്രധാനപ്രതികളെയും പിടിച്ചതു പോലും. ചിലര്‍ പിടിയിലായത് അടുത്ത കാലത്താണ്.
കേരളത്തിലെ ഐഎസ് റിക്രൂട്ട്മെന്റ് അടക്കമുള്ള പല രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും എതിരെ പിണറായി സര്‍ക്കാര്‍ അനങ്ങിയില്ല. കാരണം ഇവയിലൊക്കെ ഒരു വിഭാഗക്കാരായിരുന്നു പ്രതികള്‍. അവരെ ‘സുഖിപ്പിച്ചു’ കൂടെ നിര്‍ത്താന്‍ വേണ്ടി രാജ്യദ്രോഹപ്രവര്‍ത്തനങ്ങള്‍ക്ക് കുട പിടിച്ചു. പിടിച്ച് തുറുങ്കിലിടേണ്ടവരെ പൊതുവേദിയില്‍ കയറ്റി ആദരിച്ചു. ഇതിന്റെയൊക്കെ ഫലമായി സിപിഎമ്മില്‍ ഇത്തരക്കാരുടെ പിടിമുറുകി.
ഈ സ്വാധീനം സൈബറിടങ്ങളില്‍ കൂടുതല്‍ വ്യക്തമാണ്. സിപിഎമ്മിനെതിരൊയ ഓണ്‍ലൈന്‍ വിമര്‍ശനങ്ങളെയും മറ്റും തീവ്രമായി കടന്നാക്രമിക്കുന്നതും വിമര്‍ശിക്കുന്നവരെ മ്ലേച്ഛമായി ചിത്രീകരിക്കുന്നതും ഇത്തരം സുഡാപ്പികളാണ്. സൈബര്‍ ഇടങ്ങളില്‍ ഇവരെ കമ്മി സുഡാപ്പികെളന്നാണ് വിളിക്കുക. സ്വര്‍ണടക്കത്തു കേസുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ പ്രതികരണങ്ങളിലും കമ്മിസുഡാപ്പികളെ പേര് കൊണ്ടറിയാം. യഥാര്‍ഥ പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക് ഇതറിയാമെങ്കിലും പ്രതികരിക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലാണ് അവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: