കരുനാഗപ്പള്ളി: മാരുതി ഒമ്നി വാനില്‍ കടത്തിയ 175 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു. കഴിഞ്ഞ രാത്രിയില്‍ പോലീസാണ് മത്സ്യം പിടിച്ചത്. തിരുവനന്തപുരം പാലോടേക്ക് കൊണ്ടുപോയ മത്തി ഇനത്തിലെ മത്സ്യം അവിടെ ലോക് ഡൗണ്‍ ആയതിനാല്‍ തിരികെ കൊണ്ടുവരുമ്പോഴാണ് പിടിയിലാകുന്നത്.
പോലീസ് പിടിച്ചെടുത്ത മത്സ്യം ഭക്ഷ്യസുരക്ഷാ വകുപ്പ് ഓഫീസര്‍മാരായ അനീഷ, അഞ്ജു എന്നിവര്‍ ചേര്‍ന്ന് കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് നഗരസഭാ ആരോഗ്യവകുപ്പിന് കൈമാറി. നഗരസഭാ ആരോഗ്യവിഭാഗം പിടിച്ചെടുത്ത മത്സ്യം നശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: