ന്യൂദല്‍ഹി: കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് നാളെ കിഴക്കന്‍ ലഡാക്കിലെ ചൈനീസ് അതിര്‍ത്തി പോസ്റ്റുകളില്‍ സന്ദര്‍ശനം നടത്തും. രണ്ടു ദിവസത്തെ സന്ദര്‍ശനത്തില്‍ കരസേനാ മേധാവി ജനറല്‍ എം.എം നരവാണെയുമുണ്ട്. പ്രധാനമന്ത്രിയുടെ അതിര്‍ത്തി സന്ദര്‍ശനത്തിന് പിന്നാലെ നടന്ന ഇന്ത്യ-ചൈന സൈനിക ചര്‍ച്ചകളുടെ പുരോഗതി കേന്ദ്രപ്രതിരോധമന്ത്രി വിലയിരുത്തും.
പ്രതിരോധമന്ത്രിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി ഇന്ത്യ-ചൈന കോര്‍ കമാന്‍ഡര്‍മാരുടെ നാലാംവട്ട ചര്‍ച്ച പൂര്‍ത്തിയായി. പതിനാല് മണിക്കൂര്‍ ചര്‍ച്ച ബുധനാഴ്ച പുലര്‍ച്ചെ രണ്ട് മണിക്കാണ് അവസാനിച്ചത്. ഗല്‍വാന്‍വാലി, ഹോട്ട്സ്പ്രിങ്, പാങ്ഗോങ്, ഗോഗ്ര എന്നിവിടങ്ങളില്‍ നിന്നുള്ള ചൈനീസ് സൈനിക പിന്മാറ്റം വേഗത്തിലാക്കുന്നതിന് ചര്‍ച്ചയില്‍ ധാരണയായി. പാങ്ഗോങ് തടാകക്കരയിലെ സൈനിക പിന്മാറ്റം വൈകുന്നതാണ് ചര്‍ച്ചകളുടെ വേഗത കുറയ്ക്കുന്നത്.
രാജ്നാഥ് സിങ്ങിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി ഇന്നലെചേര്‍ന്ന പ്രതിരോധ ഏറ്റെടുക്കല്‍ സമിതി 300 കോടി രൂപയുടെ യുദ്ധോപകരണങ്ങള്‍ കൂടി വാങ്ങാന്‍ തീരുമാനിച്ചു. വടക്കന്‍ അതിര്‍ത്തിയിലെ സംഘര്‍ഷസ്ഥിതി കണക്കിലെടുത്താണ് തീരുമാനമെന്ന് പ്രതിരോധമന്ത്രാലയം അറിയിച്ചു. ആറുമാസത്തിനകം ഓര്‍ഡറുകള്‍ സ്വീകരിക്കാനും ഒരു വര്‍ഷത്തിനകം യുദ്ധോപകരണങ്ങള്‍ സേനയ്ക്ക് ലഭ്യമാക്കാനുമുള്ള നിര്‍ണായക തീരുമാനവും സമിതി എടുത്തു. യുദ്ധോപകരണങ്ങളുടെ വാങ്ങല്‍ പ്രക്രിയ സങ്കീര്‍ണതകള്‍ നിറഞ്ഞതാവുന്നത് സൈന്യത്തിന് ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചിരുന്നു. ഇതൊഴിവാക്കാന്‍ രാജ്നാഥ് സിങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലെ പുതിയ തീരുമാനം സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: