കണ്ണൂർ: പ്ലസ് ടു പരീക്ഷയില്‍ കോവിഡ് പശ്ചാത്തലത്തിലും മികച്ച വിജയം നേടിയ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ജില്ലാ പഞ്ചായത്ത് അഭിനന്ദനങ്ങള്‍ അറിയിച്ചു. പരീക്ഷ എഴുതിയ 30308 കുട്ടികളില്‍ 26493 പേര്‍ ഉപരിപഠനത്തിന് അര്‍ഹരായി.
ഈ വര്‍ഷം 87.41% മാണ് വിജയം. ഈ വര്‍ഷം മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയത് 1634 പേരാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മെച്ചപ്പെട്ട വിജയമാണ് ഇത്തവണ നേടിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ സമഗ്ര വിദ്യാഭ്യാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി. ബി പോസിറ്റീവ്, വിദ്യാഭ്യാസ ശില്‍പശാലകള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ സ്‌കൂളുകളില്‍ നടപ്പിലാക്കിയതും ഈ മുന്നേറ്റത്തിന് സഹായകരമായി.
സ്‌കൂള്‍ കൗണ്‍സിലര്‍മാരുടെ സേവനവും ജില്ലയിലെ അധ്യാപകരുടെ പിന്തുണയും പദ്ധതിയുടെ വിജയത്തിന് സഹായകരമായിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ക്ക് ഇതിനായി പ്രത്യേക ചുമതലയും നല്‍കിയിരുന്നു. പ്ലസ് ടു ഫലം മെച്ചപ്പെടുത്തുന്നതിന് കൂട്ടായി പ്രവര്‍ത്തിച്ച വിദ്യാഭ്യാസ വകുപ്പ്, അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവര്‍ക്കും ജില്ലാ പഞ്ചായത്ത് അഭിനന്ദനങ്ങള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: