കണ്ണൂർ: ജില്ലയില്‍ 35 പേര്‍ക്ക് ഇന്നലെ കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇവരില്‍ എട്ടു പേര്‍ വിദേശത്ത് നിന്നും 15 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ഡിഎസ് സി ഉദ്യോഗസ്ഥരാണ് ഒന്‍പതു പേര്‍. മൂന്നു പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. കൊവിഡ് ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്ന അഞ്ച് കണ്ണൂര്‍ സ്വദേശികള്‍ ഇന്നലെ രോഗമുക്തരായി.
കണ്ണൂര്‍ വിമാനത്താവളം വഴി ജൂണ്‍ 19ന് കുവൈറ്റില്‍ നിന്ന് ജെ9 1415 വിമാനത്തിലെത്തിയ അഴീക്കോട് സ്വദേശി 27കാരന്‍, 25ന് ഷാര്‍ജയില്‍ നിന്ന് ജി9 0637 വിമാനത്തിലെത്തിയ കണ്ണവം സ്വദേശി 35കാരന്‍, 26ന് ഖത്തറില്‍ നിന്ന് 6ഇ 9381 വിമാനത്തിലെത്തിയ വേങ്ങാട് സ്വദേശി 35കാരന്‍, 30ന് ഒമാനില്‍ നിന്ന് ഐഎക്‌സ് 1714 വിമാനത്തിലെത്തിയ പയ്യന്നൂര്‍ സ്വദേശി 26കാരന്‍, ജൂലൈ മൂന്നിന് സൗദി അറേബ്യയില്‍ നിന്നെത്തിയ പേരാവൂര്‍ സ്വദേശി 54കാരന്‍, ഏഴിന് സൗദി അറേബ്യയില്‍ നിന്ന് എഐ 1934 വിമാനത്തിലെത്തിയ മയ്യില്‍ സ്വദേശി 60കാരി, കരിപ്പൂര്‍ വിമാനത്താവളം വഴി ജൂലൈ 12ന് ജിദ്ദയില്‍ നിന്നെത്തിയ കോട്ടയം മലബാര്‍ സ്വദേശി 60കാരന്‍, നെടുമ്പാശ്ശേരി വിമാനത്താവളം വഴി ജൂണ്‍ 23ന് കുവൈറ്റില്‍ നിന്ന് ജി8 7148 വിമാനത്തിലെത്തിയ കൊളച്ചേരി സ്വദേശി 32കാരന്‍ എന്നിവരാണ് വിദേശത്ത് നിന്നെത്തിയവര്‍.
ബെംഗളൂരുവില്‍ നിന്ന് ജൂണ്‍ 27ന്് എത്തിയ കൂത്തുപറമ്പ് സ്വദേശി 50കാരന്‍, 29ന് എത്തിയ മാങ്ങാട്ടിടം സ്വദേശി 21കാരന്‍, ജൂലൈ അഞ്ചിന് എത്തിയ കൂത്തുപറമ്പ് സ്വദേശി 48കാരന്‍, ചിറ്റാരിപ്പറമ്പ് സ്വദേശി 38കാരന്‍, ജൂലൈ എട്ടിന് എത്തിയ കൂത്തുപറമ്പ് സ്വദേശി 37കാരി, എട്ടുവയസ്സുകാരി പെണ്‍കുട്ടി, ജൂലൈ 10ന്് എത്തിയ മട്ടന്നൂര്‍ സ്വദേശി 39കാരന്‍, തളിപ്പറമ്പ് സ്വദേശി 55കാരന്‍, കണ്ണൂര്‍ വിമാനത്താവളം വഴി ജൂണ്‍ 28ന് നാഗാലാന്റില്‍ നിന്ന് ബെംഗളൂരു വഴി 6ഇ 7974 വിമാനത്തിലെത്തിയ ചിറ്റാരിപ്പറമ്പ് സ്വദേശി 39കാരന്‍, 30ന് ഗോവയില്‍ നിന്ന് എത്തിയ പിണറായി സ്വദേശി 36കാരന്‍ (ക്വാറന്റൈനില്‍ കഴിഞ്ഞത് കോട്ടയം മലബാറില്‍), കോയമ്പത്തൂരില്‍ നിന്ന് ജൂലൈ രണ്ടിന് എത്തിയ കൂത്തുപറമ്പ് സ്വദേശി 54കാരന്‍, ജൂലൈ ഏഴിന് എത്തിയ കൂത്തുപറമ്പ് സ്വദേശി 35കാരന്‍, മുംബൈയില്‍ നിന്ന് ജൂലൈ ഏഴിന് നേത്രാവതി എക്സ്പ്രസ്സിലെത്തിയ അഴീക്കോട് സ്വദേശി 62കാരി, ഒന്‍പതിന് എത്തിയ ഉളിക്കല്‍ സ്വദേശി 29കാരന്‍, ജൂലൈ രണ്ടിന് ചെന്നൈയില്‍ നിന്നെത്തിയ കൂത്തുപറമ്പ് സ്വദേശി 34കാരന്‍ എന്നിവരാണ് ഇതര സംസ്ഥാനത്ത് നിന്നെത്തിയവര്‍.
ഡിഎസ്‌സി ഉദ്യോഗസ്ഥരില്‍ ആലപ്പുഴ സ്വദേശികളായ മൂന്ന് പേരും ഉത്തര്‍പ്രദേശ്, ജമ്മു കാശ്മീര്‍, നേപ്പാള്‍, ആസ്സാം, ആന്ധ്രാപ്രദേശ്, കരുനാഗപ്പള്ളി സ്വദേശികളായ ഒരാള്‍ വീതവുമാണ് പുതുതായി രോഗബാധിതരായത്.
പാനൂര്‍ സ്വദേശി 54കാരന്‍, മാങ്ങാട്ടിടം സ്വദേശി 50കാരന്‍, കൂത്തുപറമ്പ് സ്വദേശി 45കാരി എന്നിവര്‍ക്കാണ് സമ്പര്‍ക്കം വഴി രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 795 ആയി. ഇവരില്‍ 463 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. ജില്ലാ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ ചികിത്സയിലായിരുന്ന പാനൂര്‍ സ്വദേശി 60കാരന്‍, എടക്കാട് സ്വദേശി 35കാരന്‍, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന തലശ്ശേരി സ്വദേശി 28കാരി, പിണറായി സ്വദേശി 58കാരി, ജില്ലാ ആയുര്‍വേദ മെഡിക്കല്‍ കോളേജിലെ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ ചികിത്സയിലായിരുന്ന ഡിഎസ്‌സി ജീവനക്കാരി 51കാരി എന്നിവരാണ് രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങിയത്.
കോവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 26093 പേരാണ്. ഇവരില്‍ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 207 പേരും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 84 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 34 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 19 പേരും കണ്ണൂര്‍ ആര്‍മി ഹോസ്പിറ്റലില്‍ എട്ടു പേരും ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകളില്‍ 35 പേരും വീടുകളില്‍ 25706 പേരുമാണ് നിരീക്ഷണത്തിലുള്ളത്.
ജില്ലയില്‍ നിന്ന് ഇതുവരെ 19427 സാംപിളുകള്‍ പരിശോധനയ്‌ക്ക് അയച്ചതില്‍ 18863 എണ്ണത്തിന്റെ ഫലം വന്നു. ഇതില്‍ 17594 എണ്ണം നെഗറ്റീവാണ്. 564 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
പുതുതായി കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് ജില്ലയിലെ 19 തദ്ദേശ സ്വയംഭരണ വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. അഴീക്കോട്- 15, 18, കൂത്തുപറമ്പ- 16, 22, 25, 27, ചിറ്റാരിപറമ്പ- 5, 14, മാങ്ങാട്ടിടം- 2, വേങ്ങാട്- 3, 18, ഉളിക്കല്‍- 16, കൊളച്ചേരി- 10, പേരാവൂര്‍- 10, തളിപറമ്പ- 30, മട്ടന്നൂര്‍- 17 എന്നീ വാര്‍ഡുകളാണ് പുതുതായി കണ്ടെയിന്‍മെന്റ് സോണുകളായത്. ഇവിടങ്ങളില്‍ വിദേശ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍ക്കാണ് കൊവിഡ് ബാധയെന്നതിനാല്‍ രോഗികളുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങളാണ് കണ്ടെയിന്‍മെന്റ് സോണുകളാക്കുക. ഇതിനു പുറമെ സമ്പര്‍ക്കം മൂലം രോഗബാധയുണ്ടായ പാനൂര്‍- 16, കൂത്തുപറമ്പ്- 27, മാങ്ങാട്ടിടം-1 വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടാനും ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: