തിരുവനന്തപുരം: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ഗൂഢാലോചന നടന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയ ഫ്ളാറ്റ് ബുക്ക് ചെയ്ത മുഖ്യമന്ത്രിയുടെ ഐ ടി ഉപദേശകന് അരുണ്‍ ബാലചന്ദ്രനെതിരെ നടപടി. ടെക്നോപാര്‍ക്കിലെ ഡയറക്ടര്‍ മാര്‍ക്കറ്റിങ് എന്ന പദവിയില്‍ നിന്ന് ഐ ടി വകുപ്പ് പുറത്താക്കി. മുഖ്യമന്ത്രിയുടെ ഐടി ഫെലോ എന്ന ചുമതല വഹിച്ചിരുന്ന അരുണ്‍ സെക്രട്ടറി എം ശിവശങ്കറിന്റെ വലംകൈ ആയിരുന്നു
അരുണ്‍ ബാലചന്ദ്രന് ആണ് സെക്രട്ടറിയേറ്റിന് സമീപത്തെ ഫ്ളാറ്റ് ബുക്ക് ചെയ്തത്. എം ശിവശങ്കര്‍ പറഞ്ഞിട്ടാണ് ബുക്ക് ചെയ്തത് എന്നാണ് അരുണ്‍ നല്കുന്ന വിശദീകരണം. സുഹൃത്തിനു വേണ്ടിയാണ് ഫ്ളാറ്റ് എന്നാണ് എം ശിവശങ്കര്‍ പറഞ്ഞതെന്നും അരുണ്‍ വ്യക്തമാക്ക ഈ ഫ്ളാറ്റിലാണ് പിന്നീട് സ്വപ്നയുടെ ഭര്‍ത്താവും തുടര്‍ന്ന് കേസിലെ പ്രതികളും ഒത്തുകൂടിയത്.
ഫ്ളാറ്റിന് 3500-4500 രൂപയായിരുന്നു വാടകയായി പറഞ്ഞിരുന്നത്. സുഹൃത്തിന്റെ കുടുംബത്തിന് പുതിയ ഒരു ഫ്ളാറ്റിലേക്ക് മാറുന്നതിനു മുമ്പ്, മൂന്നുദിവസം താമസിക്കാനാണ് എന്നാണ് ശിവശങ്കര്‍ പറഞ്ഞതെന്നും അരുണ്‍ ബാലചന്ദ്രന് പറഞ്ഞു.
സ്പീക്കര്‍ ശ്രീരാമകൃഷ്ണന്, എം ശിവശങ്കര്‍ എന്നിവര്‍ പങ്കെടുത്ത കൊച്ചിയില്‍ നടന്ന കൊച്ചിന് ഡിസൈന്‍ എന്ന പരിപാടിയുടെ മുഖ്യസംഘാടകനായിരുന്നു അരുണ്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: